video
play-sharp-fill
വരന് കോവിഡ്, വധുവിന് വരണമാല്യം ചാർത്തിയത് യുവാവിന്റെ സഹോദരി : സ്വന്തം വിവാഹം വീഡിയോ കോളിലൂടെ കണ്ട് വരൻ

വരന് കോവിഡ്, വധുവിന് വരണമാല്യം ചാർത്തിയത് യുവാവിന്റെ സഹോദരി : സ്വന്തം വിവാഹം വീഡിയോ കോളിലൂടെ കണ്ട് വരൻ

സ്വന്തം ലേഖകൻ

കറ്റാനം: കോവിഡ് മഹാമാരി വ്യാപിക്കുന്നതിനിടയിൽ പതിവിൽ നിന്നും വ്യത്യസ്തമായി അധികം ആളും ബഹളവുമില്ലാതെയാണ് വിവാഹങ്ങളാണ് നടക്കുന്നത്. ഇതിന് ഇടയിലാണ് വളരെ വ്യത്യസ്തമായൊരു വിവാഹം കറ്റാനത്ത് നടന്നത്.

സ്വന്തം വിവാഹം എറ്റവും ആഘോഷമാക്കാനായിരുന്ന യുവാവ് വിവാഹത്തിൽ പങ്കെടുക്കാനായിരുന്നു വരന്റെ വിധി. കോവിഡ് പിടിപെട്ടതോടെ സ്വന്തം വിവാഹത്തിൽ സുജിത്ത് പങ്കെടുത്തത് വീഡിയോ കോളിലൂടെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കറ്റാനം കട്ടച്ചിറ മുട്ടക്കുളം ദേവീക്ഷേത്രത്തിൽ ഇന്നലെ പതിനൊന്നരയോടെയായിരുന്നു വിവാഹം.മുംബൈയിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു സുജിത്ത്. സുജിത്തിനൊപ്പമായിരുന്നു കുടുംബവും.

എന്നാൽ മൂന്നുമാസം മുൻപ് ആണ് മാവേലിക്കര ഓലകെട്ടിയമ്പലം പ്ലാങ്കൂട്ടത്തിൽ വീട്ടിൽ വി.ജി.സുധാകരന്റെയും രാധാമണിയുടെയും മകൻ സുജിത്ത് സുധാകരനും, കട്ടച്ചിറ പള്ളിക്കൽ കൊച്ചുവീട്ടിൽ വടക്കതിൽ സുദർശനന്റെയും കെ.തങ്കമണിയുടെയും മകൾ എസ്.സൗമ്യയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചത്.

വിവാഹത്തിനായി മൂന്നാഴ്ച്ച മുൻപ് അവർ നാട്ടിലെത്തി.കൂടാതെ കോവിഡ് പരിശോധനക്ക് ശേഷം നിരീക്ഷണത്തിലായിരുന്നു. വിവാഹത്തിന് രണ്ട് ദിവസം മുൻപ് നടത്തിയ പരിശോധനയിൽ സുജിത്തിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

ക്വാറന്റീനിൽ ആയതിനാൽ സുജിത്തിന്റെ മാതാപിതാക്കൾക്കും വിവാഹ ചടങ്ങിൽ പങ്കെടുക്കാനായില്ല. ഇതോടെയാണ് നാട്ടിലുള്ള മഞ്ജുവിന്റെ സാന്നിധ്യത്തിൽ ചടങ്ങുകൾ നടത്തിയത്.സുജിത്തിന്റെ മാതൃസഹോദരി പുത്രിയാണ് മഞ്ജു.ഒടുവിൽ മണ്ഡപത്തിലെത്തിയ സൗമ്യയെ സുജിത്തിന്റെ സഹോദരി മഞ്ജു വരണമാല്യം അണിയിക്കുകയായിരുന്നു.