play-sharp-fill
വീണ്ടും കോട്ടയത്ത് കോവിഡ് : ചികിത്സയിലുള്ളവരേക്കാള്‍ ഏറെ രോഗമുക്തര്‍: ആറു പേര്‍ക്ക് രോഗമുക്തി; മൂന്നു പേര്‍ക്കുകൂടി വൈറസ് ബാധ

വീണ്ടും കോട്ടയത്ത് കോവിഡ് : ചികിത്സയിലുള്ളവരേക്കാള്‍ ഏറെ രോഗമുക്തര്‍: ആറു പേര്‍ക്ക് രോഗമുക്തി; മൂന്നു പേര്‍ക്കുകൂടി വൈറസ് ബാധ

സ്വന്തം ലേഖകൻ

കോട്ടയം : ജില്ലയില്‍ ആറു പേര്‍ക്കുകൂടി കോവിഡ് ഭേദമായതോടെ ആകെ രോഗമുക്തരുടെ എണ്ണം 110 ആയി. ഇന്ന് പുതിയതായി രോഗം സ്ഥിരീകരിച്ച മൂന്നു പേര്‍ ഉള്‍പ്പെടെ 109 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 219 പേര്‍ക്ക് വൈറസ് ബാധിച്ച ജില്ലയില്‍ രോഗമുക്തി നിരക്ക് 50.22 ആയി.

മുംബൈയില്‍നിന്നും എത്തി ജൂണ്‍ 21ന് രോഗം സ്ഥിരീകരിച്ച മുത്തോലി സ്വദേശിനി(60), ഇവരുടെ മകന്‍(37), മകന്‍റെ ആണ്‍കുട്ടി(ആറ്), കുവൈറ്റില്‍നിന്നെത്തി ജൂണ്‍ ഒന്നിന് രോഗം സ്ഥിരീകരിച്ച എരുമേലി സ്വദേശിനി(31), കുവൈറ്റില്‍നിന്നെത്തി ജൂണ്‍ എട്ടിന് രോഗം സ്ഥിരീകരിച്ച മുട്ടുചിറ സ്വദേശിനി(46), മുംബൈയില്‍നിന്നെത്തി ജൂണ്‍ 22ന് രോഗം സ്ഥിരീകരിച്ച തൃക്കൊടിത്താനം സ്വദേശി(38) എന്നിവരാണ് രോഗം ഭേദമായതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് മടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൗദി അറേബ്യയില്‍നിന്ന് ജൂണ്‍ 19ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന തെള്ളകം സ്വദേശി(36), ഉഴവൂര്‍ സ്വദേശി(49), ഇതേ ദിവസം മസ്കറ്റില്‍നിന്ന് എത്തി കോട്ടയത്തെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന തെള്ളകം സ്വദേശി(38) എന്നിവര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ മാസത്തില്‍ ആകെ 176 പേരുടെ സാമ്പിള്‍ പരിശോധനാ ഫലമാണ് പോസിറ്റീവായത്.

രോഗബാധിതരായ കോട്ടയം ജില്ലക്കാരില്‍ 44 പേര്‍ പാലാ ജനറല്‍ ആശുപത്രിയിലും 32 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും 28 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മൂന്നു പേര്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ടു പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്.