
ഏറ്റുമാനൂരിനും ചങ്ങനാശേരിയ്ക്കും പിന്നാലെ തിരുവാതുക്കലും കൊവിഡ് പടർന്നു പിടിക്കുന്നു: ഗൃഹപ്രവേശനം നടത്തിയ വീട്ടിൽ നിന്നും കൊവിഡ് പടർന്നു; തിരുവാതുക്കൽ പാണംപടി ഭാഗത്ത് ആറു പേർക്ക് കൊവിഡ്
തേർഡ് ഐ ബ്യൂറോ
കോട്ടയം: ഏറ്റുമാനൂരിനും ചങ്ങനാശേരിയ്ക്കും പിന്നാലെ തിരുവാതുക്കലിലും കൊവിഡ് പടർന്നു പിടിക്കുന്നു. തിരുവാതുക്കൽ പാണംപടി ഭാഗത്താണ് ഒരു കുടുംബത്തിലെ ആറു പേർക്കു കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ചിങ്ങവനത്തെ കൊവിഡ് രോഗി വേളൂർ സ്വരമുക്കിലെ ഭാര്യവീട്ടിലെ ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇവിടെ സമീപത്തെ വീടുകളിലെ ആറു പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് പ്രദേശത്തെ ആറു പേർക്കു കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ വിശദമായ പരിശോധനയ്ക്കു ശേഷം മാത്രമേ കൊവിഡ് സ്ഥിരീകരിച്ച ഫലം പുറത്തു വിടുകയുള്ളു. ചിങ്ങവനത്തെ കൊവിഡ് സ്ഥിരീകരിച്ച രോഗിയുടെ ഭാര്യാ വീടാണ് വേളൂർ സ്വരമുക്കിലെ. ജൂലായ് ഏഴിനും, എട്ടിനും രോഗി ഇവിടെ എത്തിയിരുന്നു. ഇയാളിൽ നിന്നാണ് പ്രദേശത്തെ ആറു പേർക്കു കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗൃഹപ്രവേശന വീട്ടിൽ പങ്കെടുത്തവർ അടക്കം എഴുപതോളം പേരെ പരിശോധനയ്ക്കു വിധേയരാക്കിയിരുന്നു. ഇവരിൽ നിന്നാണ് ആറു പേർക്കു ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
കൊവിഡ് സ്ഥരീകരിച്ചവരിൽ വയോധികനും ഉണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ട്. നിലവിൽ നഗരസഭയുടെ 46 ആം വാർഡ് വരുന്ന പ്രദേശം കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവിടെ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പൊലീസും ആരോഗ്യ പ്രവർത്തകരും ഇവിടെ മുൻകരുതൽ എടുത്തിട്ടുണ്ട്. പ്രദേശത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അനൗൺസ്‌മെന്റും നടത്തുന്നുണ്ട്. ഇത് കൂടാതെ വിവിധ മേഖലകളിൽ അണുവിമുക്തമാക്കുന്ന ജോലികളും പുരോഗമിക്കുന്നുണ്ട്.