കോട്ടയം ജില്ലയിൽ 647 പേർക്ക് കൊവിഡ്; 642 പേർക്കും സമ്പർക്കത്തിലൂടെ രോഗം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ജില്ലയിൽ 647 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 642 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ നാല് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ അഞ്ചു പേർ രോഗബാധിതരായി. പുതിയതായി 4789 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 13.51 ശതമാനമാണ്.

രോഗം ബാധിച്ചവരിൽ 291 പുരുഷൻമാരും 274 സ്ത്രീകളും 82 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 94 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1228 പേർ രോഗമുക്തരായി. 7767 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 236884 പേർ കോവിഡ് ബാധിതരായി. 227459 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 42030 പേർ ക്വാറൻറയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-108

പനച്ചിക്കാട്-46

കുറിച്ചി-22

ആർപ്പൂക്കര-19

തിരുവാർപ്പ്-18

തിടനാട്, ചങ്ങനാശേരി-17

വാഴൂർ-16

പാറത്തോട്-14

പുതുപ്പള്ളി, പാമ്പാടി, പാലാ-13

കാഞ്ഞിരപ്പള്ളി-12

ചെമ്പ്, തൃക്കൊടിത്താനം, അയർക്കുന്നം, ഭരണങ്ങാനം-11

വാഴപ്പള്ളി, വൈക്കം, ഉദയനാപുരം, കറുകച്ചാൽ, തലയോലപ്പറമ്പ്, അതിരമ്പുഴ-10

മുണ്ടക്കയം, എരുമേലി-9

അയ്മനം, ചിറക്കടവ്, വിജയപുരം, മാടപ്പള്ളി-8

ഞീഴൂർ, മീനച്ചിൽ, മീനടം-7

തലപ്പലം, വെള്ളൂർ, ഏറ്റുമാനൂർ, കങ്ങഴ, പൂഞ്ഞാർ, നീണ്ടൂർ, പായിപ്പാട്, കുറവിലങ്ങാട്-6

രാമപുരം, മുത്തോലി, മണർകാട്, ഈരാറ്റുപേട്ട, കോരുത്തോട്, കരൂർ, പള്ളിക്കത്തോട്-5

മറവന്തുരുത്ത്, ടി.വി പുരം, കടനാട്, വാകത്താനം, അകലക്കുന്നം-4

മരങ്ങാട്ടുപിള്ളി,കല്ലറ, മുളക്കുളം, കൊഴുവനാൽ, മണിമല, എലിക്കുളം, കൂരോപ്പട, പൂഞ്ഞാർ തെക്കേക്കര-3

മാഞ്ഞൂർ, വെള്ളാവൂർ, മേലുകാവ്, ഉഴവൂർ, കടുത്തുരുത്തി, നെടുംകുന്നം-2

കുമരകം, തലനാട്, കൂട്ടിക്കൽ, വെളിയന്നൂർ, മൂന്നിലവ്-1