കൊവിഡ് ലോക്ക് ഡൗണിൽ ദിവസം മൂവായിരം മുതൽ 7000 രൂപ വരെ സ്വന്തമാക്കാം: സോഷ്യൽ മീഡിയയിൽ കൊവിഡിന്റെ പേരിൽ പുതിയ തട്ടിപ്പ്; ജാഗ്രത പുലർത്തണമെന്ന നിർദേശവുമായി സൈബർ പൊലീസ്
സ്വന്തം ലേഖകൻ
കോട്ടയം: കൊവിഡ് ലോക്ക് ഡൗണിൽ ദിവസം മൂവായിരം മുതൽ 7000 രൂപ വരെ സ്വന്തമാക്കാമെന്ന പേരിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണം വൻ തട്ടിപ്പെന്ന് സൈബർ സെൽ.
കൊവിഡ് ലോക്ക് ഡൗണിൽ വീട്ടിലിരുന്ന ജോലി ചെയ്ത് ഒരു ദിവസം 3000 മുതൽ 7000 രൂപ വരെ സ്വന്തമാക്കാമെന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഒരു വിഭാഗം പ്രചാരണം നടത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാട്‌സ്അപ്പ് വഴി പ്രചരിപ്പിക്കുന്ന സന്ദേശത്തോടൊപ്പം ഒരു ലിങ്കും ഉണ്ടാകും. ഈ ലിങ്കിൽ ജോയിൻ ചെയ്താൽ ജോലി ചെയ്യാനുള്ള കാര്യങ്ങൾ അറിയിക്കുമെന്നാണ് അറിയിപ്പ്.
ഇത് വിശ്വസിച്ചാണ് നിരവധി ആളുകൾ ഇത്തരത്തിൽ ലിങ്കിൽ കയറുന്നത്. ഇത് ഒരു വാട്‌സ്അപ്പ് ഗ്രൂപ്പിലേയ്ക്കാണ് എത്തുന്നതെന്നു സൈബർ സെൽ പറയുന്നു.
ഗോഡ് വെൽത്ത് എന്ന ആപ്ലിക്കേഷനിലേയ്ക്കാണ് ഇത് എത്തിച്ചേരുന്നത്. ഇത് കേരളത്തിനു പുറത്തു നിന്നുള്ള ഒരു സംഘം നിയന്ത്രിക്കുന്ന ആപ്ലിക്കേഷനാണ്. ഈ ആപ്ലിക്കേഷന്റെ ലക്ഷ്യമെന്താണെന്നോ ആർക്കെങ്കിലും പണം നഷ്ടമായതായോ കണ്ടെത്താൻ ഇനിയും സാധിച്ചിട്ടില്ല.
എന്നാൽ, ഇത്തരത്തിൽ സന്ദേശം വ്യാപകമായി പ്രചരിക്കുന്നത് തട്ടിപ്പിനു വേണ്ടിയാണ് എന്ന വ്യക്തമായി സൈബർ സെൽ കണ്ടെത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ഇത്തരത്തിൽ വരുന്ന സന്ദേശങ്ങളോട് പ്രതികരിക്കും മുൻപ് കടുത്ത ജാഗ്രത വേണമെന്നാണ് സൈബർ സെൽ നൽകുന്ന മുന്നറിയിപ്പ്.
ഈ സാഹചര്യത്തിൽ കൊവിഡ് ലോക്ക് ഡൗണിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകളിൽ നിന്നും രക്ഷനേടാൻ അതീവ ജാഗ്രത കൂടിയേ തീരു.