കോട്ടയം ജില്ലയില്‍ 324 പേര്‍ക്ക് കൊവിഡ്: 310 പേർക്കും സമ്പർക്ക രോഗം

Spread the love

കോട്ടയം : ജില്ലയില്‍ 324 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 310 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ നാല് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 14 പേര്‍ രോഗബാധിതരായി. പുതിയതായി 4938 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

video
play-sharp-fill

രോഗം ബാധിച്ചവരില്‍ 154 പുരുഷന്‍മാരും 142 സ്ത്രീകളും 28 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 54 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

165 പേര്‍ രോഗമുക്തരായി. 2018 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 86315 പേര്‍ കോവിഡ് ബാധിതരായി. 83447 രോഗമുക്തി നേടി. ജില്ലയില്‍ ആകെ 11949 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം- 33

പാലാ, ഉഴവൂര്‍- 14

പാമ്പാടി- 13

മേലുകാവ്-12

ചങ്ങനാശേരി, മണര്‍കാട്-11

വൈക്കം, ചിറക്കടവ്-10

ഏറ്റുമാനൂര്‍, കൂരോപ്പട,അയര്‍ക്കുന്നം-9

തൃക്കൊടിത്താനം, മരങ്ങാട്ടുപിള്ളി, ഭരണങ്ങാനം-8

തലയോലപ്പറമ്പ്, മുണ്ടക്കയം-7

ആര്‍പ്പൂക്കര, കറുകച്ചാല്‍-6

വെള്ളൂര്‍-5

എലിക്കുളം, തിടനാട്, കിടങ്ങൂര്‍, ഞീഴൂര്‍, അതിരമ്പുഴ, വാകത്താനം, കുറവിലങ്ങാട്-4

കുമരകം, കല്ലറ, വാഴൂര്‍, പള്ളിക്കത്തോട്, ഉദയനാപുരം, ചെമ്പ്, മുത്തോലി, കടുത്തുരുത്തി, എരുമേലി, കൂട്ടിക്കല്‍, മാഞ്ഞൂര്‍-3

മുളക്കുളം, അയ്മനം, നെടുംകുന്നം, മണിമല, കടനാട്, കങ്ങഴ, മാടപ്പള്ളി, കരൂര്‍, മറവന്തുരുത്ത്, പനച്ചിക്കാട്, തിരുവാര്‍പ്പ, പൂഞ്ഞാര്‍, മൂന്നിലവ്, പൂഞ്ഞാര്‍ തെക്കേക്കര, കുറിച്ചി, രാമപുരം, വാഴപ്പള്ളി, ടി.വി പുരം, കാണക്കാരി, തലപ്പലം, മീനച്ചില്‍-2

നീണ്ടൂര്‍, കോരുത്തോട്, വെള്ളാവൂര്‍, പായിപ്പാട്, കൊഴുവനാല്‍, പുതുപ്പള്ളി, വെളിയന്നൂര്‍, മീനടം, പാറത്തോട്, കടപ്ലാമറ്റം, തീക്കോയി-1