play-sharp-fill
കൊവിഡ് പ്രതിസന്ധി: രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകളിൽ ഇളവുകൾ; വിമാനങ്ങളിൽ നിയന്ത്രിത അളവിൽ യാത്രക്കാരെ അനുവദിക്കാൻ തീരുമാനം

കൊവിഡ് പ്രതിസന്ധി: രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകളിൽ ഇളവുകൾ; വിമാനങ്ങളിൽ നിയന്ത്രിത അളവിൽ യാത്രക്കാരെ അനുവദിക്കാൻ തീരുമാനം

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് കൊവിഡിനെ തുടർന്നു നിയന്ത്രിച്ച് നിർത്തിയിരുന്ന വിമാന സർവീസുകളിൽ ഇളവ് അനുവദിക്കാൻ തീരുമാനം.


രാജ്യത്തെ കൊവിഡ് സാഹചര്യങ്ങൾ നിയന്ത്രണ വിധേയമായി എന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് ഇപ്പോൾ രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾക്ക് ഇളവുകൾ അനുവദിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരേ സമയം യാത്ര ചെയ്യാവുന്ന യാത്രക്കാരുടെ എണ്ണം 50 ശതമാനത്തിൽ നിന്ന് 65 ശതമാനമാക്കി ഉയർത്തി.

നിലവിൽ പ്രതിദിനം ഒന്നരലക്ഷം യാത്രക്കാരാണ് ആഭ്യന്തര വിമാനസർവീസുകളെ ആശ്രയിക്കുന്നത്. ഇളവുകൾ പ്രാബല്യത്തിൽ വരുന്നതോടെ ഇത് 1.7 മുതൽ 1.8 ലക്ഷം വരെയാവുമെന്നാണ് കണക്കുകൂട്ടൽ

കോവിഡ് പശ്ചാത്തലത്തിൽ 50 ശതമാനം യാത്രക്കാർക്ക് മാത്രമാണ് ഒരു സർവീസിൽ യാത്ര ചെയ്യാൻ അനുമതി ഉണ്ടായിരുന്നത്. കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ നിരവധി സംസ്ഥാനങ്ങൾ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. അതിനിലാണ് യാത്രക്കാരുടെ എണ്ണം വർധിപ്പിച്ചത്.