
കോട്ടയം ജില്ലയിലെ വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ ഇളവ്: ജില്ലയിലെ ലോക്ക് ഡൗൺ ഇളവുകൾ ഇങ്ങനെ; ഈ സ്ഥാപനങ്ങൾ ഈ സമയങ്ങളിൽ പ്രവർത്തിക്കാം
തേർഡ് ഐ ബ്യൂറോ
കോട്ടയം: ജില്ലയിൽ കൊവിഡ് ലോക്ക് ഡൗണിൽ ഇളവുകൾ അനുവദിക്കുന്നതിനു സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിൽ ചേർന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ചുള്ള തീരുമാനമായത്.
ജില്ലയിലെ വ്യപാര – വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനം സംബന്ധിച്ചും ഇതിനിടെ യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഴം , പച്ചക്കറി, പലചരക്ക് പാൽ, പാൽ ഉത്പന്നങ്ങൾ, ഹോട്ടലുകൾ, ബേക്കറികൾ , ഇറച്ചി മത്സ്യം (ഹോട്ടലുകളിലും ബേക്കറികളിലും പാഴ്‌സൽ മാത്രം) സഹകരണ സംഘം സ്റ്റോറുകൾ എന്നിവ രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴര വരെ മാത്രമേ പ്രവർത്തിക്കാവൂ. പാൽ , പത്രം, മത്സ്യവിതരണം എന്നിവ രാവിലെ എട്ടു മണി വരെ മാത്രം നടത്തുക. ഈ സ്ഥാപനങ്ങൾക്ക് എല്ലാ ദിവസവും തുറന്നു പ്രവർത്തിക്കാം.
തുണിക്കടകൾ സ്വർണ്ണക്കടകൾ എന്നിവിടങ്ങളിൽ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ഇവിടങ്ങളിൽ വിവാഹ പാർട്ടികൾക്ക് രാവിലെ ഒൻപതു മുതൽ ഉച്ചയ്ക്ക് രണ്ടു മണിവരെ ഒരു മണിക്കൂർ ഷോപ്പിലെത്തി ഷോപ്പിംങ് നടത്താം.
രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴര വരെ ക്രഷറുകൾക്ക് പ്രവർത്തിക്കാം.
കാലിത്തീറ്റ, കോഴിത്തീറ്റ കടകൾ രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴര വരെ പ്രവർത്തിക്കാം.
റേഷൻകടകൾ രാവിലെ എട്ടര മുതൽ ഉച്ചയ്ക്ക് രണ്ടര വരെ പ്രവർത്തിക്കേണ്ടതാണ്. ഈ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ മാത്രമേ പ്രവർത്തിക്കാവൂ.
ഓട്ടോമൊബൈൽ, സ്‌പെയർപാട്‌സ്, വർക്ക്‌ഷോപ്പുകൾ, ടയർ റീസോളിംങ്, പഞ്ചർ സർവീസ്, വാഹന ഷോറൂമുകളോട് അനുബന്ധിച്ചുള്ള വർക്ക്‌ഷോപ്പുകൾ, കെട്ടിട നിർമ്മാണത്തിനുള്ള തടിവർക്ക്‌ഷോപ്പുകൾ എന്നിവ ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ഒൻപതു മുതൽ വൈകിട്ട് ഏഴര വരെ തുറന്നു പ്രവർത്തിക്കുന്നതിനും അനുമതിയായിട്ടുണ്ട്.
ചൊവ്വാ ശനി ദിവസങ്ങളിൽ
രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചു വരെ ചകിരിമില്ല്, രാവിലെ ഒൻപത് മുതൽ വൈകിട്ട് ഏഴര വരെ മൊബൈൽ സെയിൽസ്, സർവീസ് കടകൾ. കണ്ണ് പരിശോധനാ കേന്ദ്രങ്ങൾ, കണ്ണട, ശ്രവണസഹായി വിൽപ്പന കേന്ദ്രങ്ങൾ, കൃത്രിമക്കാൽ വിൽക്കുകയും നന്നാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾ, ഗ്യാസ് അടുപ്പ് നന്നാക്കുന്ന സ്ഥാപനങ്ങൾ എന്നിവ രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ പ്രവർത്തിക്കാം.
ശനിയാഴ്ച രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴര വരെയാണ് മലഞ്ചരക്ക് , വളം, കീടനാശിനി, റബർ തോട്ടങ്ങളിലെ റെയിൻ ഗാർഡ് എന്നിവ വിൽക്കുന്ന കടകൾക്ക് പ്രവർത്തന അനുമതിയുള്ളൂ.
ചൊവ്വാഴ്ച രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴര വരെയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാധനങ്ങളും സാമഗ്രികളും പെയിന്റിംങ്, ഇലക്ട്രിക്കൽ, പ്ലംബിങ് ഉത്പന്നങ്ങളും , മറ്റ് കെട്ടിട നിർമ്മാണ സാമഗ്രികളും വിൽക്കുന്ന കടകൾക്ക് പ്രവർത്തിക്കാൻ അനുമതിയുള്ളത്.