ജില്ലയിൽ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു: കോട്ടയം ജില്ലയിൽ 459 പുതിയ കോവിഡ് രോഗികൾ: 453 പേർക്കും സമ്പർക്കം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ 459 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 453 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ആറുപേർ രോഗബാധിതരായി. പുതിയതായി 5076 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.04 ആയി കുറഞ്ഞു. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കുള്ളിൽ ഇതാദ്യമായാണ് പോസിറ്റിവിറ്റി നിരക്ക് 10ൽ താഴെയെത്തുന്നത്.

രോഗം ബാധിച്ചവരിൽ 231 പുരുഷൻമാരും 197 സ്ത്രീകളും 31 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 88 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

429 പേർ രോഗമുക്തരായി. 5371 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 58151 പേർ കോവിഡ് ബാധിതരായി. 52645 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 13625 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം- 61

ചങ്ങനാശേരി-26

മുണ്ടക്കയം- 17

എരുമേലി- 16

കാണക്കാരി- 14

രാമപുരം- 12

പനച്ചിക്കാട്- 11

പാലാ, കറുകച്ചാൽ, മാഞ്ഞൂർ, കരൂർ, മണിമല-10

തലയോലപ്പറമ്പ്, ഏറ്റുമാനൂർ, വാഴൂർ, വിജയപുരം-9

കാഞ്ഞിരപ്പള്ളി, തൃക്കൊടിത്താനം, മുളക്കുളം, അയർക്കുന്നം, മരങ്ങാട്ടുപിള്ളി-8

പുതുപ്പള്ളി, ആർപ്പൂക്കര-7

കുറിച്ചി,പള്ളിക്കത്തോട്, ഭരണങ്ങാനം, ഉദയനാപുരം, വാഴപ്പള്ളി, നെടുംകുന്നം, കടപ്ലാമറ്റം- 6

അതിരമ്പുഴ, വൈക്കം, കൊഴുവനാൽ, മണർകാട്, വാകത്താനം, കൂരോപ്പട, വെളിയന്നൂർ, കടുത്തുരുത്തി,പാമ്പാടി-5

വെള്ളൂർ, തിരുവാർപ്പ്, തീക്കോയി, പായിപ്പാട്, മറവന്തുരുത്ത്, ചിറക്കടവ്, കോരുത്തോട്, കല്ലറ-4

ചെമ്പ്, ഈരാറ്റുപേട്ട, കിടങ്ങൂർ, പാറത്തോട്-3

വെച്ചൂർ, കുറവിലങ്ങാട്, തലയാഴം, അകലക്കുന്നം,മീനടം, കടനാട്, അയ്മനം, ഞീഴൂർ, മീനച്ചിൽ, കൂട്ടിക്കൽ, പൂഞ്ഞാർ-2

കുമരകം, കങ്ങഴ, തലപ്പലം, എലിക്കുളം, വെള്ളാവൂർ, മുത്തോലി, ഉഴവൂർ, തിടനാട്, മാടപ്പള്ളി-1