
ആർ.എസ്.എസിനു യോഗിയേക്കാൾ സ്വീകാര്യൻ പിണറായി വിജയൻ..! നഷ്ടപ്പെട്ട വോട്ട് തിരിച്ചു പിടിക്കാൻ പിണറായി വർഗീയ കാർഡിറക്കുന്നു; വിമർശനവുമായി എം.എസ്.എഫ് നേതാവ്
തേർഡ് ഐ ബ്യൂറോ
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനു പിന്നാലെ രാഷ്ട്രീയ പാർട്ടികൾ പരസ്പരം ചെളിവാരിയേറും ആക്രമണവും സജീവമാക്കിയിട്ടുണ്ട്. പാർട്ടികളുടെ ആക്രമണത്തിനു എതിർ രാഷ്ട്രീയ പാർട്ടികൾ അതേ നാണയത്തിൽ തന്നെയാണ് തിരിച്ചടി നൽകുന്നതും. ഇതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയനു ചുട്ടമറുപടിയുമായി എം.എസ്.എഫ് നേതാവ് രംഗത്ത് എത്തിയിരിക്കുന്നത്.
എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹിലിയയാണ് പിണറായി വിജയനെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. യുഡിഎഫിനെ ലീഗ് നിയന്ത്രിച്ചാൽ എന്താണ് പ്രശ്‌നമെന്നും ശബരിമലയിൽ നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചു പിടിക്കാൻ പിണറായി വിജയൻ വർഗീയ കാർഡുമായി ഇറങ്ങിയിരിക്കുകയാണെന്നുമാണ് ഫാത്തിമ അങ്ങേയറ്റം പരുഷമായ വാക്കുകൾ ഉപയോഗിച്ചുകൊണ്ട് പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആർഎസ്എസിന്റെ തന്ത്രമാണ് മുഖ്യമന്ത്രി ഇപ്പോൾ ഉപയോഗിക്കുന്നതെന്നും സംഘടനയ്ക്ക് യോഗിയേക്കാൾ സ്വീകാര്യമായി അദ്ദേഹം മാറിയിരിക്കുകയാണെന്നും ഫാത്തിമ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.
‘യു.ഡി.എഫിനെ ലീഗ് നിയന്ത്രിച്ചാൽ തനിക്ക് എന്താണ് പ്രശനം മിസ്റ്റർ പിണറായി വിജയൻ? ശബരിമലയിൽ നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചു പിടിക്കാൻ പിണറായി വിജയൻ വർഗീയ കാർഡുമായി ഇറങ്ങിയിട്ടുണ്ട്. ‘മുസ്ലിം ലീഗ് യൂ.ഡി.എഫിനെ നിയന്ത്രിക്കുന്നേ’ എന്ന് പറഞ്ഞു ഭീതി പരത്തി വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് സംഘി വിജയൻ ശ്രമിക്കുന്നത്.
യു.ഡി.എഫിനെ ആര് നിയന്ത്രിക്കുന്നു എന്നല്ല, കേരള പോലീസിനെ ആര് നിയന്ത്രിക്കുന്നു എന്നതിനെ കുറിച്ചാണ് പിണറായി വിജയൻ വ്യാകുലപ്പെടെണ്ടത്. സ്വന്തം ഓഫിസിനെ ഒരു ദിവസമെങ്കിലും പിണറായി വിജയൻ നിയന്ത്രിച്ചു കാണിക്കൂ. എന്നിട്ട് മതി ലീഗിന്റെ മെക്കിട്ട് കയറുന്നത്.
ഗുജറാത്തിൽ കോണ്ഗ്രസ് ജയിച്ചാൽ അഹമ്മദ് പട്ടേൽ മുഖ്യമന്ത്രി ആകും എന്ന് പറഞ്ഞു ധ്രുവീകരണം ഉണ്ടാക്കിയ അതേ ആർ.എസ്.എസ് തന്ത്രമാണ് പിണറായി വിജയൻ പയറ്റുന്നത്. പൊലീസ് ഭരണത്തിലൂടെയും സവർണ സംവരണത്തിലൂടെയും ആർ.എസ്.എസിനു യോഗിയേക്കാൾ സ്വീകാര്യനായി മാറിയിരിക്കുകയാണ് പിണറായി വിജയൻ.’