video
play-sharp-fill
സർക്കാരിന്റെ കോവിഡിനെതിരെയുള്ള പോരാട്ടത്തിന് പിന്തുണയുമായി, വാക്സിൻ ചലഞ്ചിൽ പങ്കാളിയായി ജോസ് കെ മാണി: മകളുടെ വിവാഹ ചടങ്ങിനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി

സർക്കാരിന്റെ കോവിഡിനെതിരെയുള്ള പോരാട്ടത്തിന് പിന്തുണയുമായി, വാക്സിൻ ചലഞ്ചിൽ പങ്കാളിയായി ജോസ് കെ മാണി: മകളുടെ വിവാഹ ചടങ്ങിനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി

സ്വന്തം ലേഖകൻ

കോട്ടയം : കേരളത്തിലെ എല്ലാവർക്കും സൗജന്യമായി വാക്സിൻ എത്തിക്കുക എന്ന ദൗത്യത്തോടെ കേരള സർക്കാർ പ്രവർത്തിക്കുമ്പോൾ, അതിന് ഐക്യദാർട്യം പ്രഖ്യാപിച്ചുകൊണ്ട് വാക്സിൻ ചലഞ്ചിൽ പങ്കാളിയായി കേരളാ കോൺഗ്രസ്സ് എം ചെയർമാൻ ജോസ് കെ മാണി.

കേരളം സമാനതകളില്ലാത്ത ഒരു പ്രതിസന്ധിഘട്ടത്തെ അഭിമുഖീകരിക്കുമ്പോൾ എല്ലാവരും രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് നാടിന് വേണ്ടി ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും, എല്ലാ കേരളാ കോൺഗ്രസ്സ് പ്രവർത്തകരും, പൊതുജനങ്ങളും തങ്ങളാൽ കഴിയുന്ന സഹായം മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് നൽകണമെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകളുടെ വിവാഹച്ചടങ്ങുകൾക്കായി മാറ്റിവെച്ച തുകയിൽ നിന്ന് 50000 രൂപ മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. മകളുടെ വിവാഹ ചടങ്ങ് നിലവിലെ സാഹചര്യത്തിൽ കുടുംബാംഗങ്ങളെ മാത്രം പങ്കെടുപ്പിച്ച് നടത്താൻ തീരുമാനിക്കുകയായിരുന്നു.