സംസ്ഥാനത്ത് ഇന്ന് 31950 പേര്‍ക്ക് കൊവിഡ്; ഇന്ന് രേഖപ്പെടുത്തിയത് ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ്; നാളെ സമ്പൂര്‍ണ നിയന്ത്രണം ഇല്ല

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ഇന്ന് 31950 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ആകെ 112635 പേര്‍ക്ക് പരിശോധന നടത്തി. 49 പേര്‍ മരിച്ചു. സംസ്ഥാനത്ത് 339441 പേര്‍ ചികിത്സയിലുണ്ട്. ഒരാഴ്ച മുന്‍പ് 198576 പേരാണ് ചികിത്സയിലുണ്ടായിരുന്നത്. സംസ്ഥാനത്ത് തുടര്‍ച്ചയായി ആറാം ദിവസവും 30000-ല്‍ അധികം പ്രതിദിന കോവിഡ് രോഗികളുണ്ടായത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

ഇന്നും 31000-ല്‍ അധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12000 ടെസ്റ്റുകളാണ് കേരളത്തില്‍ നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമയം അനുയോജ്യമല്ലാത്തതിനാല്‍ വലിയ തോതില്‍ ആഘോഷത്തിന് തയ്യാറെടുത്തവരടക്കം ആഘോഷ കാര്യത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയാണ്. അതിന് കാരണം കൊവിഡ് വ്യാപനമാണ്.

സമൂഹമെന്ന നിലയില്‍ നമ്മള്‍ സ്വീകരിക്കുന്ന മുന്‍കരുതല്‍ എല്ലാവരും പൊതുവെ അംഗീകരിക്കുകയും നടപ്പാക്കുകയും വേണം. അല്ലെങ്കില്‍ വലിയ ഭവിഷ്യത്ത് നമ്മളെ കാത്തിരിക്കും.

നാളെ സമ്പൂര്‍ണ നിയന്ത്രണം ഇല്ല. എന്നാല്‍, സ്വയം നിയന്ത്രണങ്ങളില്‍ ഒരു കുറവും വരുത്താന്‍ പാടില്ല. എവിടെയും ജനക്കൂട്ടം കൂടിനില്‍ക്കരുത്. അത് പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിയന്ത്രണങ്ങളോട് യാന്ത്രികമായല്ല പ്രതികരിക്കേണ്ടത്.