video
play-sharp-fill
കൊവിഡ് ബാധിച്ച്  ബി എസ് പി നേതാവ്  റോയി പാറയ്ക്കല്‍ അന്തരിച്ചു

കൊവിഡ് ബാധിച്ച് ബി എസ് പി നേതാവ് റോയി പാറയ്ക്കല്‍ അന്തരിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: കൊവിഡ് ബാധിച്ച് ജില്ലാ ആശുപത്രിയില്‍ചികിത്സയില്‍ കഴിഞ്ഞിരുന്ന ബഹുജന്‍ സമാജ് പാര്‍ട്ടി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും, ബി.എസ്.പിയുടെ കേരളത്തിലെ ആദ്യ പഞ്ചായത്ത്(വാഴൂര്‍) മെമ്പറുമായ വാഴൂര്‍ പുളിക്കല്‍ കവല റോയി പാറയ്ക്കല്‍(63) നിര്യാതനായി.

കടുത്തശ്വാസം മുട്ടലിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കോവിഡ് ബാധിതനും ആയിരുന്നു. ഇന്നലെ ആരോഗ്യനില മോശമാകുകയും പുലര്‍ച്ചെ ഒന്നിന് മരണപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ശനിയാഴ്ച രാവിലെ 8ന് മുട്ടമ്പലം പൊതു ശ്മശാനത്തില്‍ സംസ്‌കരിച്ച ശേഷം ഭൗതികാവശിഷ്ഠം പാമ്പാടി കോത്തല സെന്റ് മേരി,സി എസ് ഐ പള്ളിയില്‍ അടക്കം ചെയ്യും.
ഭാര്യ.ലീലാമ്മ .