video
play-sharp-fill
രാജ്യത്ത് ഭീതിയൊഴിയാതെ കൊവിഡ് : ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 51 ലക്ഷം കടന്നു ; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥീരികരിച്ചത് 97,894 പേർക്ക്

രാജ്യത്ത് ഭീതിയൊഴിയാതെ കൊവിഡ് : ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 51 ലക്ഷം കടന്നു ; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥീരികരിച്ചത് 97,894 പേർക്ക്

സ്വന്തം ലേഖകൻ

 

ന്യൂഡൽഹി: ഇന്ത്യയിൽ ആശങ്ക വർധിക്കുന്നു. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 51 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 97,894 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

ഇതുവരെയുള്ള റിപ്പോട്ടുകളനുസരിച്ച് ഇന്ത്യയിൽ 51,18,254 കൊവിഡ് ബാധിതരാണ് ഉള്ളത്. രോഗം സ,്ഥിരീകരിച്ചവരിൽ 109,976 പേർ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ കഴിയുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്ത് ഇതുവരെ 425,080 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. 83,198 പേർ വൈറസ് ബാധിച്ച് മരിക്കുകയും ചെയതു.

ഇന്ത്യയിൽ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. 2,97,506 പേർ. തൊട്ടടുത്ത സംസ്ഥാനം കർണാടകയാണ്, 1,01,645 പേർ. ഉത്തർപ്രദേശ്(96,7002), ആന്ധ്രപ്രദേശ്(90,279), ഡൽഹി(30,914) എന്നിങ്ങനെയാണ് രോഗം തീവ്രമായി ബാധിച്ച മറ്റു സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ കണക്കുകൾ.

രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കോവിഡ് മരണങ്ങളിൽ 37 ശതമാനവും പടിഞ്ഞാറൻ സംസ്ഥാനങ്ങളിലാണ്. രാജ്യത്തെ ആകെ കോവിഡ് കേസുകളിൽ 49 ശതമാനവും മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ്, മരണങ്ങളിൽ 52 ശതമാനവും ഇതേ സംസ്ഥാനങ്ങളിൽ നിന്നുതന്നെ.

ഇന്ത്യയിലെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ലോകത്തിൽ തന്നെ ഉയർന്ന നിലയിലാണ്.എന്നാൽ രാജ്യത്തെ ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോൾ അത് ഏറെ താഴ്ന്നതാണെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. ഇന്ത്യയിൽ പത്തുലക്ഷം പേരിൽ 3,102 പേരെയാണ് കൊവിഡ് ബാധിച്ചത്.

ഐസിഎംആർ പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ 6,05,65,728 സാംപിളുകൾ പരിശോധിച്ചു. സെ്ര്രപംബർ 16 വരെയുള്ള കണക്കാണ് ഇത്. ഇന്നലെ മാത്രം 11,36,613 സാംപിളുകളാണ് പരിശോധിച്ചത്‌