രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷം; നിയന്ത്രണങ്ങളില്ലാതെ ഇലക്ഷൻ നടത്തിയത് കേരളത്തിൽ വ്യാപകമായി കോവിഡ് പടരാൻ സാഹചര്യം ഒരുക്കുമെന്ന് മുൻപ് തന്നെ ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു; വരുന്ന നാലാഴ്‌ച നിര്‍ണായകം
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷ സാഹചര്യത്തിലേക്ക്. രോഗവ്യാപനം ഉയർന്നതിനാല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങി.
ഡല്‍ഹിയില്‍ ഇന്നലെ മുതല്‍ രാത്രികാല കര്‍ഫ്യു ആരംഭിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ 55,000ത്തില്‍ അധികം കൊവിഡ് കേസുകളാണ് നിലവിൽ റിപ്പോര്‍ട്ട് ചെയ്‌തത്. ഗുജറാത്തില്‍ രണ്ടോ മൂന്നോ ദിവസത്തേക്ക് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുജറാത്തിലെ 20 പ്രദേശങ്ങളിലും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജാര്‍ഖണ്ഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളും കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങുകയാണ്. നാളെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി യോഗം ചേർന്നു കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തും.
കേരളത്തിൽ ഇന്നലെ 3502 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തെരഞ്ഞെടുപ്പ് ചൂടാറുന്നതോടെ കേരളം മഹാമാരിയുടെ പിടിയിലാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നൽകിയിരുന്നു. കോവിഡ് മഹാമാരിയുടെ വ്യാപനം ശമനമില്ലാതെ തുടരുമ്പോള്‍ സാമൂഹിക അകലമെന്ന ഒറ്റമൂലി ജനങ്ങള്‍ ഉള്‍പ്പെടെ മറന്ന സാഹചര്യമാണ് നിലവില്‍.
ഓണാഘോഷ വേളകള്‍ക്ക് ശേഷം സംസ്ഥാനത്ത് കോവിഡ് തരംഗത്തിന്റെ ഗ്രാഫ് ഉയര്‍ന്നതായി കണ്ടിരുന്നു. ഇത്തരമൊരു സ്ഥിതി വിശേഷമാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞ ഈ അവസരത്തിലും ഉണ്ടാകാനിരിക്കുന്നത്.
പോളിംഗ് ബൂത്തുകളിലും വൈറസ് ബാധ ഉയര്‍ത്തിയ വെല്ലുവിളി ചെറുതായിരിക്കില്ല.തെരഞ്ഞെടുപ്പിന്റെ ആവേശം മൂത്ത് കോവിഡിനെ കുറിച്ചുള്ള ചിന്തകള്‍ തന്നെ രാഷ്ട്രീയ കേരളം മറന്ന അവസ്ഥയാണ്. മറ്റ് സംസ്ഥാനങ്ങളെ മാതൃകയാക്കി ലോക്ക് ഡൗൺ, കർഫ്യു തുടങ്ങിയ നടപടികളിലേക്ക് കടന്നില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകുന്ന സാഹചര്യം വിദൂരമായിരിക്കില്ല.