കൊവിഡ് പ്രതിസന്ധിയിലും സാമ്പത്തിക ബുദ്ധിമുട്ടിലും മുങ്ങി നിൽക്കുമ്പോഴും സർക്കാർ ജീവനക്കാർക്ക് ബോണസും ഉത്സവബത്തയും അനുവദിച്ച് ഉത്തരവ് ; ഓണം അഡ്വാൻസായി 15000 രൂപ : ക്രമീകരണങ്ങൾ ഇങ്ങനെ

കൊവിഡ് പ്രതിസന്ധിയിലും സാമ്പത്തിക ബുദ്ധിമുട്ടിലും മുങ്ങി നിൽക്കുമ്പോഴും സർക്കാർ ജീവനക്കാർക്ക് ബോണസും ഉത്സവബത്തയും അനുവദിച്ച് ഉത്തരവ് ; ഓണം അഡ്വാൻസായി 15000 രൂപ : ക്രമീകരണങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയും സാമ്പത്തിക ബുദ്ധിമുട്ടുകളും ഉണ്ടെങ്കിലും മുൻ വർഷങ്ങളിൽ നിന്നും കുറവ് വരുത്താതെ സർക്കാർ ജീവനക്കാർക്ക് ബോണസും ഉത്സവബത്തയും അനുവദിച്ച് ഉത്തരവ്.

27,360 രൂപയിൽ താഴെ ശമ്പളമുളള സർക്കാർ ജീവനക്കാർക്ക് 4,000 രൂപ ബോണസ് ലഭിക്കും. ബോണസിന് അർഹതയില്ലാത്തവർക്ക് 2,750 രൂപ ഉൽസവബത്ത നൽകും. ജീവനക്കാർക്ക് ഓണം അഡ്വാൻസായി 15,000 രൂപ അനുവദിക്കാനും തീരുമാനമായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓണം അഡ്വാൻസായി ലഭിക്കുന്ന 15,000 രൂപ പിന്നീട് ഗഡുക്കളായി തിരിച്ചടയ്ക്കണം. പാർട്ട്‌ടൈം കണ്ടിൻജന്റ് ജീവനക്കാർക്ക് ഉൾപ്പെടെ 5,000 രൂപ മുൻകൂർ ഉണ്ടാകും. ഓഗസ്റ്റ് 24,25,26 തിയതികളിൽ വിതരണം പൂർത്തിയാക്കും.

പാർട് ടൈം കണ്ടിൻജന്റ്, കരാർ, ദിവസവേതനക്കാർ, സർക്കാർ വകുപ്പുകൾക്ക് പുറത്ത് നിയമിക്കപ്പെട്ടവർ തുടങ്ങി എല്ലാവർക്കും 1,200 രൂപ ഉത്സവബത്ത ഇനത്തിൽ നൽകുമെന്നും ഉത്തരവിലുണ്ട്.