കേരളത്തിലെ കോവിഡ് വൈറസിലും ജനിതക മാറ്റം ; ബ്രിട്ടനിൽ നിന്നെത്തി കോവിഡ് പോസീറ്റിവായ എട്ട് പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി പൂനെ ഇൻസ്റ്റിറ്റിയൂട്ടിലേക്ക്
സ്വന്തം ലേഖകൻ
കോഴിക്കോട്: സംസ്ഥാനത്ത് നിരവധി പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്നതിനിടയിൽ കേരളത്തിൽ കോവിഡ് വൈറസിന്റെ ജനിതകമാറ്റം കണ്ടത്തിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ബ്രിട്ടനിൽ നിന്നെത്തിയ എട്ട് പേർക്ക് കോവിഡ് സ്ഥീരികരിച്ചിരുന്നു.
ബ്രിട്ടനിൽ ജനിതകമാറ്റം സംഭവിച്ച അതേ വൈറസ് ശ്രേണിയാണോ ഇവിടെയും കണ്ടെത്തിയിട്ടുള്ളതെന്നറിയാൻ കൂടുതൽ ഗവേഷണം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. അതേസമയം ഭയപ്പെട്ട രീതിയിലുള്ള വൻവർധന കേരളത്തിലുണ്ടായിട്ടില്ലെന്നും മരണനിരക്ക് കൂടിയിട്ടില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘കോഴിക്കോട് കേന്ദ്രമായിട്ടാണ് ഗവേഷണം നടത്തിയത്. കോവിഡിൽ മാറ്റമുണ്ടാകുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. യു.കെയിൽ വ്യക്തമായ ജനിതകമാറ്റം ഉണ്ടായെന്നാണ് റിപ്പോർട്ടുകളുള്ളത്. യു.കെയിൽ നിന്ന് വന്ന എട്ടു പേർക്ക് പോസിറ്റീവാണ്. ഇതിന്റെ പശ്ചാത്തലത്തിൽ കൂടതൽ പരിശോധന നടക്കുകയാണ്. വിമാനത്താവളത്തിൽ പരിശോധന കർശനമാക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു
അതേസമയം, യു.കെയിലെ ജനിതകമാറ്റം സംഭവിച്ച വൈറസാണോ എന്നറിയാൻ ബ്രിട്ടനിൽ നിന്നെത്തി കോവിഡ് പോസിറ്റീവായ എട്ട് പേരുടെ സാമ്പിളുകൾ കൂടുതൽ പരിശോധനകൾക്കായി പൂനെ ഇൻസ്റ്റിറ്റിയൂട്ടിൽ കൂടുതൽ പരിശോധനകൾക്കായി അയച്ചിരിക്കുകയാണ്.