തിരുവാതുക്കൽ കവലയിലെ കരുവേലിൽ മീൻ കട ജീവനക്കാരന് കൊവിഡ്: മീൻ കട സന്ദർശിച്ചവരുടെ പട്ടിക തയ്യാറാക്കി ആരോഗ്യ വകുപ്പ് : രോഗ ഉറവിടം അറിയാത്തത് ആശങ്ക: സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് കുമരകം സ്വദേശിയ്ക്ക്

തിരുവാതുക്കൽ കവലയിലെ കരുവേലിൽ മീൻ കട ജീവനക്കാരന് കൊവിഡ്: മീൻ കട സന്ദർശിച്ചവരുടെ പട്ടിക തയ്യാറാക്കി ആരോഗ്യ വകുപ്പ് : രോഗ ഉറവിടം അറിയാത്തത് ആശങ്ക: സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് കുമരകം സ്വദേശിയ്ക്ക്

സ്വന്തം ലേഖകൻ

കോട്ടയം : തിരുവാതുക്കൽ കവലയിൽ പ്രവർത്തിക്കുന്ന കരുവേലിൽ ഫിഷറീസ് എന്ന മീൻകടയിലെ ജീവനക്കാരന് കൊവിഡ്. ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് ഇദേഹത്തിന് കൊവിഡ് സ്ഥിരീകരിക്ക്. തിരക്കേറിയ മീൻ കടയിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

തിരുവാതുക്കലിൽ പ്രവർത്തിക്കുന്ന ഏറെ തിരക്കേറിയ മീൻ കടയിലെ ജീവനക്കാരനായ കുമരകം സ്വദേശിയ്ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന് കൊ വിഡ് എവിടെ നിന്നാണ് രോഗം സ്ഥിരീകരിച്ചത് എന്നു കണ്ടെത്തിയിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമ്പർക്കത്തിലൂടെയാണ് ഇദേഹത്തിന് രോഗം സ്ഥിരീകരിച്ചത് എന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഉറവിടം ഏതാണ് എന്ന് കണ്ടെത്തിയിട്ടില്ല. നിലവിലെ സാഹചര്യത്തിൽ നൂറ് കണക്കിന് ആളുകളാണ് ഈ മീൻ കടയിൽ എത്തിയിരുന്നത്. ഈ കടയിൽ എത്തിയിരുന്ന ആളുകൾക്ക് ആശങ്ക സൃഷ്ടിക്കുന്നതാണ് രോഗഭീതി.

ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതോടെ മീൻ കട അടച്ചിട്ടുണ്ട്. പ്രദേശത്ത് അതീവ ജാഗ്രതാ നിർദേഗവും നൽകിയിട്ടുണ്ട്. രോഗ ബാധിതൻ ജോലി ചെയ്തിരുന്ന കടയും പരിസരവും അണുവിമുക്തമാക്കിയിട്ടുണ്ട്. എന്നാലും , ഇവിടെ ആശങ്ക തുടരുകയാണ്.

ചൊവ്വാഴ്‌ച കോട്ടയം ജില്ലയിൽ 25 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ തിരുവാതുക്കലിൽ മീൻവിൽപ്പനക്കാരന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സമ്പർക്കത്തിലൂടെ രോഗ ബാധ വർദ്ധിക്കുന്ന സൂചനയാണ് ഇത് നൽകുന്നത്.