
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി ; മരിച്ചത് തിരുവനന്തപുരം സ്വദേശി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് നിരവധി പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നതിനിടയിൽ ആശങ്ക വർദ്ധിപ്പിച്ച് ഒരു കൊവിഡ് മരണം കൂടി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കരുംകുളം പളളം സ്വദേശി ദാസനാണ് മരിച്ചത്.
വൃക്കസംബന്ധമായ അസുഖങ്ങളെ തുടർന്ന് ഇയാൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇയാളുടെ മരണശേഷം നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെ മാത്രം 1195 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 971 പേർ സമ്പർക്ക രോഗികളാണ്. 79 പേരുടെ ഉറവിടം അറിയില്ല.
പ്രതിദിന രോഗവ്യാപനനിരക്കിൽ കാര്യമായകുറവുണ്ടായിട്ടില്ലെങ്കിലും രോഗമുക്തിനേടുന്നവരുടെ എണ്ണം കൂടുന്നത് ഗുണകരമായ മാറ്റമായാണ് വിലയിരുത്തുന്നത്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 66 പേർ വിദേശത്ത് നിന്നും 125 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 13 ആരോഗ്യ പ്രവർത്തകർക്കും രോഗം രോഗം സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരത്ത് മാത്രം ഇന്നലെ 274 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.