video
play-sharp-fill

കോവിഡ് ബാധിച്ച് മരിക്കുന്ന വിശ്വാസികളുടെ മൃതദേഹം ദഹിപ്പിക്കാൻ സെമിത്തേരിയിലോ പള്ളിപ്പറമ്പിലോ സൗകര്യമില്ലെങ്കിൽ സ്വന്തം വീട്ടുവളപ്പിൽ ദഹിപ്പിക്കാം ; വിവാദങ്ങൾക്കിടയിൽ സുപ്രധാന നടപടികളുമായി തൃശൂർ അതിരൂപത

കോവിഡ് ബാധിച്ച് മരിക്കുന്ന വിശ്വാസികളുടെ മൃതദേഹം ദഹിപ്പിക്കാൻ സെമിത്തേരിയിലോ പള്ളിപ്പറമ്പിലോ സൗകര്യമില്ലെങ്കിൽ സ്വന്തം വീട്ടുവളപ്പിൽ ദഹിപ്പിക്കാം ; വിവാദങ്ങൾക്കിടയിൽ സുപ്രധാന നടപടികളുമായി തൃശൂർ അതിരൂപത

Spread the love

സ്വന്തം ലേഖകൻ

തൃശൂർ: കൊറോണ ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നത് സംബന്ധിച്ച് വലിയ വിവാദങ്ങൾ നടക്കുമ്പോൾ സുപ്രധാന നടപടികളുമായി തൃശൂർ അതിരൂപത. കോവിഡ് ബാധിച്ച് മരിക്കുന്ന വിശ്വാസികളുടെ മൃതദേഹം ദഹിപ്പിക്കാൻ സെമിത്തേരിയിലോ പള്ളിപ്പറമ്പിലോ സൗകര്യമില്ലെങ്കിൽ സ്വന്തം വീട്ടുവളപ്പിൽ ദഹിപ്പിക്കാം. ഇതുസംബന്ധിച്ച സർക്കുലർ തൃശൂർ അതിരൂപത പുറത്തിറക്കി.

മൃതദേഹം ദഹിപ്പിക്കുന്നത് ക്രൈസ്തവ സഭകളുടെ രീതിയിലുള്ള കാര്യമല്ല. എന്നാൽ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് അസാധാരണ നടപടികൾ അതിരൂപതയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ വിവിധ പള്ളികളിൽ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നത് സംബന്ധിച്ച് വലിയ വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ സർക്കുലർ വന്നിരിക്കുന്നത്.

മൃതദേഹം സെമിത്തേരിയിലെ പള്ളിപ്പറമ്പിലോ ആകാം. ഇവിടങ്ങളിൽ അതിന് സൗകര്യമില്ലെങ്കിൽ വീട്ടുവളപ്പിൽ മൃതദേഹം ദഹിപ്പിക്കാം. ഇതിന് ശേഷം അവശേഷിക്കുന്ന ചിതാഭസ്മം കല്ലറയിലേക്ക് മാറ്റാമെന്നാണ് അതിരൂപതയുെട സർക്കുലറിൽ പറയുന്നത്.

എന്നാൽ മൃതദേഹം ദഹിപ്പിക്കുന്നതിന് മരിച്ച ആളുടെ ബന്ധുക്കളുടെ സമ്മതം ഉണ്ടായിരിക്കണമെന്നും മൃതദേഹം ദഹിപ്പിക്കുന്നതിനേക്കാൾ പരമ്പരാഗത രീതിയിൽ സംസ്‌കരിക്കുന്നതിനേയാണ് സഭ പ്രോത്സാഹിപ്പിക്കുന്നതെന്നും അതിരൂപതയുടെ സർക്കുലറിലുണ്ട്.