സംസ്ഥാനത്ത് കോവിഡ് മരണനിരക്ക് ഇനിയും ഉയരും ; രോഗബാധിതരിൽ എല്ലാ പ്രായപരിധിയിൽപ്പെട്ടവർക്കും മരണം സംഭവിച്ചേക്കാം : ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ അയ്യായിരത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നതിനിടയിൽ മരണ നിരക്ക് ഇനിയും ഉയരുമെന്ന് മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ. കേരളത്തിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരിൽ 70 ശതമാനവും അറുപത് വയസിന് മുകളിലുള്ളവരാണ്.
ഒപ്പം വൈറസ് ബാധിച്ച് മരിച്ചവരിൽ 22 ശതമാനം യുവാക്കളും 25 ശതമാനം മധ്യവയസ്‌കരുമാണെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു വയസിനും 17 വയസിനുമിടയിലുള്ള 3 പേർ, 18 വയസിനും 40നും ഇടയിലുള്ള 26 പേർ, 41നും 59നും ഇടയിലുള്ള 138 പേർ, 60വയസിന് മുകളിലുളള 405 പേർ എന്നിങ്ങനെയാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ കണക്ക്.
ഇതിൽ തന്നെ 72.73 ശതമാനം പേർക്കും രോഗം ബാധിച്ചത് സമ്പർക്കം മുഖേനെയാണ്. ഇതിനുപുറമെ ഉറവിടമറിയാതെ രോഗബാധിതരായ 23 ശതമാനം പേരും മരിച്ചവരിൽ ഉൾപ്പെടുന്നു.
അതിനാൽ രോഗബാധിതരിൽ എല്ലാ പ്രായ പരിധിയിൽ പെട്ടവർക്കും മരണം സംഭവിക്കാമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. മാത്രവുമല്ല റിവേഴ്‌സ് ക്വാറൻറൈൻ അടക്കം പാളുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ.
കഴിഞ്ഞ ദിവസം വരെയുളള ഔദ്യോഗിക റിപ്പോർട്ടപകൾ പ്രകാരം 592 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. എന്നാൽ ആരോഗ്യ പ്രവർത്തകരുടെ കണക്കിലിത് 1000 കടന്നു. രോഗ ബാധിതരുടെ എണ്ണം കുത്തനെ കൂടുമെന്ന മുന്നറിയിപ്പുള്ളതിനാൽ വരും ആഴ്ചകൾ സംസ്ഥാനത്തിന് അതിനിർണായകമാണ്