
കോവിഡ് ബാധിച്ച് ഗര്‍ഭിണി മരിച്ചു; ഓപ്പറേഷനിലൂടെ ശിശുവിനെ പുറത്തെടുത്തു
സ്വന്തം ലേഖകൻ
ആലപ്പുഴ: എടത്വയിൽ കോവിഡ് ബാധിച്ച് ഗര്‍ഭിണിയായ യുവതി മരിച്ചു. ഓപ്പറേഷനിലൂടെ ശിശുവിനെ പുറത്തെടുത്തു. തലവടി ഇല്ലത്തുപറമ്പില്‍ ഓമനക്കുട്ടന്‍, ബീന ദമ്പതികളുടെ മകള്‍ പ്രിയങ്ക (26) ആണ് മരിച്ചത്.
തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കേ ഇന്നലെ രാവിലെ 6.30-നാണ് സംഭവം. ഏഴ് മാസം ഗര്‍ഭിണിയായ പ്രിയങ്കയ്ക്ക് പനി വന്നതിനെ തുടര്‍ന്ന് പച്ച സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ വച്ച് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിതീകരിച്ചത്. കോവിഡ് ബാധിതയായ പ്രിയങ്കയുടെ തുടര്‍ ചികിത്സക്കായി തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റലിലേക്ക് മാറ്റി.
രോഗം മൂര്‍ശ്ശിച്ചതോടെ ഓപ്പറേഷനിലൂടെ കുട്ടിയെ പുറത്തെടുക്കാന്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. ബന്ധുക്കളുടെ സമ്മതപ്രകാരം ഓപ്പറേഷന്‍ നടത്തി കുട്ടിയെ പുറത്തെടുത്തെങ്കിലും പ്രിയങ്കയുടെ ജീവന്‍ രക്ഷിക്കാനായില്ല.
നവജാത ശിശു വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. പ്രിയങ്കയുടെ മതാവ് കോവിഡ് ബാധയെ തുടര്‍ന്ന് ഹരിപ്പാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭര്‍ത്താവ് ചെങ്ങന്നൂര്‍ കൊല്ലക്കടവ് ചെരുവള്ളൂര്‍ പാറപ്പുറത്ത് ശ്രീജിത്ത്.