video
play-sharp-fill

ഒന്‍പത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കുഞ്ഞ് പിറന്നു; ജനിച്ച് അഞ്ചാം ദിവസം അമ്മയും പത്താം ദിവസം അച്ഛനം കോവിഡ് ബാധിച്ച് മരിച്ചു; കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും വളരെ വേഗം രോഗമുക്തി നേടി;അനാഥയായ നവജാതശിശുവിനെ ഏറ്റെടുത്തോളാമെന്ന് അമ്മയുടെ സഹോദരന്‍

Spread the love

സ്വന്തം ലേഖകന്‍

ബംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യയില്‍ അച്ഛനും അമ്മയും വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതോടെ പത്ത് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് അനാഥയായി. ഒന്‍പത് വര്‍ഷത്തെ കാത്തിരിപ്പിനും പ്രാര്‍ത്ഥനയ്ക്കും ശേഷമാണ് മാതാപിതാക്കളായ മമതയ്ക്കും നഞ്ചേന്ദുഗൗഡയ്ക്കും കുഞ്ഞുപിറന്നത്.

നവജാത ശിശുവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും വളരെ വേഗം തന്നെ രോഗമുക്തി നേടി. നിര്‍ഭാഗ്യവശാല്‍ അഞ്ച് ദിവസം മുന്‍പാണ് കുഞ്ഞിന്റെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചത്. അമ്മ കുഞ്ഞ് പിറന്ന് അഞ്ചാം ദിവസം വൈറസ് ബാധിച്ച് മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോള്‍ മാണ്ഡ്യ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞിനെ ഏറ്റെടുക്കാമെന്ന് മമതയുടെ സഹാദരന്‍ അറിയിച്ചിട്ടുണ്ട്. കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്നതിനിടെ രാജ്യത്ത് നിരവധിപേര്‍ക്കാണ് ഉറ്റവരെ നഷ്ടമായത്. മാതാപിതാക്കളെ നഷ്ടപ്പെടുന്ന കുട്ടികളുടെ എണ്ണവും കൂടുകയാണ്.

Tags :