കോവിഡ് മരണ പട്ടിക; അപേക്ഷകളില്‍ തീരുമാനം നീളുന്നു; ജീവനക്കാരുടെ കുറവെന്ന് ആരോഗ്യവകുപ്പ്; നഷ്ടപരിഹാര തുക ലഭിക്കാതെ അപേക്ഷകർ

കോവിഡ് മരണ പട്ടിക; അപേക്ഷകളില്‍ തീരുമാനം നീളുന്നു; ജീവനക്കാരുടെ കുറവെന്ന് ആരോഗ്യവകുപ്പ്; നഷ്ടപരിഹാര തുക ലഭിക്കാതെ അപേക്ഷകർ

സ്വന്തം ലേഖിക

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചിട്ടും നഷ്ടപരിഹാര തുക ലഭിക്കാതെ ജനങ്ങൾ.

സംസ്ഥാനത്ത് കോവിഡ് മരണ പട്ടികയിലുള്‍പ്പെടുത്താന്‍ നല്‍കിയ അപ്പീലുകളിലും അപേക്ഷകളിലും സമയപരിധി കഴിഞ്ഞിട്ടും തീരുമാനമാകാതെ നീളുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രികളില്‍ നിന്ന് രേഖകള്‍ ലഭിക്കുന്നത് വൈകുന്നതാണ് കാരണമെന്ന് ആരോഗ്യവകുപ്പ് പറയുമ്പോള്‍, ജീവനക്കാരുടെ കുറവാണ് മെഡിക്കല്‍ കോളേജുകള്‍ ചൂണ്ടിക്കാട്ടുന്നത്. അപ്പീലുകളില്‍ തീരുമാനം നീളുന്നതോടെ ഇതുവരെ ദുരന്തനിവാരണ വകുപ്പിന് മുന്നിലെത്തിയിരിക്കുന്നത് ആകെ 7100 അപേക്ഷകള്‍ മാത്രമാണ്.

ഇതോടെ, നഷ്ടപരിഹാരത്തിനായി വളരെ തുച്ഛം പേര്‍ക്കാണ് ഇതുവരെ അപേക്ഷിക്കാന്‍ കഴിഞ്ഞത്. ഇതുവരെ ആര്‍ക്കും തുക നല്‍കിയിട്ടുമില്ല.

കോവിഡ് ബാധിച്ച്‌, മെഡിക്കല്‍ കോളേജില്‍ നിന്ന് മടങ്ങിയതിന് പിന്നാലെ ദേവകിയമ്മ മരിച്ചത് കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 6ന്. മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി ഉടനെയുള്ള മരണം കോവിഡ് പട്ടികയില്‍ നിന്ന് പുറത്താണ്. ഒക്ടോബര്‍ 13ന് കുടുംബം അപ്പീല്‍ നല്‍കി. അപ്പീല്‍ സ്വീകരിച്ചതായി മെസേജും വന്നു. പക്ഷെ ഒന്നര മാസം കഴിഞ്ഞിട്ടും പിന്നെ ഒരറിയിപ്പുമില്ല. ഇതോടെ നഷ്ടപരിഹാരത്തിനായി റവന്യൂ വകുപ്പിന് അപേക്ഷ നല്‍കാനുമാകുന്നില്ല.

അതത് ആശുപത്രികളാണ് മരണ അപ്പീലുകളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതെന്നിരിക്കെ, മെഡിക്കല്‍ കോളേജുകളില്‍ നിന്നടക്കം ഇവ ലഭിക്കാന്‍ വലിയ കാലതാമസമുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വിശദീകരിക്കുന്നു. ഇതാണ് വൈകലിനിടയാക്കുന്നത്.

കോവിഡ് ബ്രിഗേഡ് ഉണ്ടായിരിക്കെ കൃത്യമായി മുന്നോട്ടു പോയ സംവിധാനം തകിടം മറിഞ്ഞിരിക്കുകയാണെന്നാണ് മെഡിക്കല്‍ കോളേജുകളടക്കം ആശുപത്രികള്‍ വിശദകരിക്കുന്നത്. അപ്പീല്‍ അംഗീകരിച്ച്‌ രേഖകളും കിട്ടിയ ശേഷം വേണം സര്‍ക്കാര്‍ നല്‍കുന്ന ധനസഹായത്തിന് അപേക്ഷിക്കാന്‍.