
കോട്ടയം മെഡിക്കൽ കോളജിൽ ഒരു കൊറോണ മരണം കൂടി ; മരിച്ചത് ഇടുക്കി അയ്യപ്പൻകോവിൽ സ്വദേശി
സ്വന്തം ലേഖകൻ
കോട്ടയം : സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ കൊറോണ വൈറസ് വ്യാപനം വർദ്ധിക്കുന്നതിനിടെ ആശങ്ക വർദ്ധിപ്പിച്ച് സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി.
ഇടുക്കി അയ്യപ്പൻ കോവിൽ സ്വദേശി നാരായണൻ ആണ് മരിച്ചത് എഴുപത്തിയഞ്ച് വയസായിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നിനിടെയാണ് ഇയാൾക്ക് മരണം സംഭവിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾക്ക് ഇന്നലെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആരോഗ്യ നില മോശമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ആരോഗ്യപ്രവർത്തകരിൽ നിന്നും പൊലീസിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഇയാളും മകനും കഴിഞ്ഞ പതിനാറാം തിയതിയാണ് തമിഴ്‌നാട് തേനിയിൽ നിന്നും ഇടുക്കിയിൽ എത്തിയത്.
തേനിയിൽ നിന്നും രഹസ്യപാതയിലൂടെ കേരളത്തിലേക്ക് എത്തിയ ഇവർ ആരും അറിയ്യാതെ താമസിക്കുകയായിരുന്നു .
Third Eye News Live
0
Tags :