video
play-sharp-fill
സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി ; നിരീക്ഷണത്തിലിരിക്കെ മരിച്ച ഇരിക്കൂർ സ്വദേശിയ്ക്ക് കൊറോണ സ്ഥിരീകരിച്ചു : സംസ്ഥാനത്ത് കോവിഡ് മരണം 19 ആയി

സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി ; നിരീക്ഷണത്തിലിരിക്കെ മരിച്ച ഇരിക്കൂർ സ്വദേശിയ്ക്ക് കൊറോണ സ്ഥിരീകരിച്ചു : സംസ്ഥാനത്ത് കോവിഡ് മരണം 19 ആയി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾ കൂടി കൊറോണ ബാധിച്ച് മരിച്ചു. ഇരിക്കൂറില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊറോണ മരണം 19 ആയി.

ഇരിക്കൂര്‍ പട്ടുവം ആയിഷ മന്‍സിലില്‍ ആയിഷ മന്‍സിലില്‍ നടുക്കണ്ടി ഹുസൈന്‍ (77) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂണ്‍ 9നാണ് ഹുസൈന്‍ മുംബൈയിൽ നിന്നും നാട്ടില്‍ എത്തിയത്. മാര്‍ച്ചില്‍ മകളെ സന്ദര്‍ശിക്കാന്‍ പോയതായിരുന്നു. വീട്ടില്‍ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

മുംബൈയില്‍ നിന്നും തിരിച്ചെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഹുസൈന് ശക്തമായ പനിയും വയറിളക്കവും മറ്റ് രോഗലക്ഷണങ്ങളുമുണ്ടായിരുന്നു.
ഇതേ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

വ്യാഴാഴ്ച അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.