സംസ്ഥാനത്ത് വീണ്ടുമൊരു കൊറോണ മരണം ; ചികിത്സയിലിരിക്കേ മരിച്ച ചുനക്കര സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു : സംസ്ഥാനത്തെ കൊറോണ മരണം 34 ആയി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും ഒരു കൊറോണ മരണം. വൈറസ് ബാധ സ്ഥിരീകരിച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ മരിച്ച വ്യക്തിക്ക് കോവിഡ് സ്ഥിരീകരിച്ചു.

ചുനക്കര സ്വദേശി നസീറിന്റെ പരിശോധനാഫലമാണ് പോസിറ്റീവായത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണസംഖ്യ 34 ആയി ഉയർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച പുലർച്ചെയായിരുന്നു ഇയാൾ മരിച്ചത്. ജൂലൈ ആദ്യം സൗദി അറേബ്യയിൽ നിന്ന് നസീർ ആലപ്പുഴയിൽ എത്തിയത്. ഇദ്ദേഹം അർബുദ രോഗത്തിന് ചികിത്സ തേടിയിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്. പിന്നീടാണ് ഇയാളുടെ കോവിഡ് പരിശോധനാ ഫലം പുറത്ത് വന്നത്.

കോട്ടയം മെഡിക്കൽ കോളജിലും ആലപ്പുഴ മെഡിക്കൽ കോളെജിലെ ജനറൽ മെഡിസിൻ വിഭാഗഗത്തിലും ഉ ചികിത്സ തേടിയിരുന്നു. ഇയാൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സമ്പർക്ക പട്ടിക ഉൾപ്പെടെയുള്ളവ തയാറാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ് അധികൃതർ.