play-sharp-fill
കൂട്ടിരിക്കാൻ ഞങ്ങളുമുണ്ട്….! വൈറസ് പ്രതിരോധത്തിനായി സജ്ജമാക്കുന്ന സേനയിൽ അംഗമാവാൻ സന്നദ്ധത അറിയിച്ച് താരങ്ങളും

കൂട്ടിരിക്കാൻ ഞങ്ങളുമുണ്ട്….! വൈറസ് പ്രതിരോധത്തിനായി സജ്ജമാക്കുന്ന സേനയിൽ അംഗമാവാൻ സന്നദ്ധത അറിയിച്ച് താരങ്ങളും

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കോവിഡ് 19നെതിരെയുള്ള പ്രതിരോധം ശക്തമാക്കാൻ സംസ്ഥാന യുവജന കമ്മീഷൻ സജ്ജമാക്കുന്ന സേനയിൽ അംഗമാകാൻ സന്നദ്ധത അറിയിച്ച് സിനിമാ താരങ്ങളും. രംഗത്ത്. കമ്മീഷന്റെ യൂത്ത് ഡിഫൻസ് ഫോഴ്‌സിൽ ഒറ്റദിവസം കൊണ്ട് അയ്യായിരത്തിൽ അധികം പേരാണ് രജിസ്റ്റർ ചെയ്തത്.

ഇതിൽ 1465 പേർ കൂട്ടിരിപ്പുകാരാകാൻ സന്നദ്ധത അറിയിച്ചവരാണ്. മൂവായിരത്തിലധികം പേർ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സന്നദ്ധ പ്രവർത്തനങ്ങൾക്ക് തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടൊവിനോ തോമസ്, സണ്ണി വെയ്ൻ, പൂർണിമ ഇന്ദ്രജിത്ത്, സംവിധായകരായ മേജർ രവി, അരുൺ ഗോപി തുടങ്ങിയവർ കൂട്ടിരിപ്പുകാരാകാൻ സന്നദ്ധത അറിയിച്ച് രംഗത്ത് വന്നിട്ടുള്ളവരാണ്. കമ്മീഷനിൽ രജിസ്റ്റർ ചെയ്തവരുടെ പട്ടിക ചെയർപേഴ്‌സൺ ചിന്ത ജെറോം മന്ത്രി ഇ പി ജയരാജന് കൈമാറി.

കൂട്ടിരിപ്പിന് തയ്യാറായവരുടെ പട്ടിക ആരോഗ്യവകുപ്പിനും മറ്റുള്ളവരുടെ പട്ടിക സന്നദ്ധപ്രവർത്തന ചുമതലയുള്ള തദ്ദേശ സ്വയംഭരണ വകുപ്പിനും കൈമാറുമെന്ന് മന്ത്രി ജയരാജൻ അറിയിച്ചു. യൂത്ത് ഡിഫൻസ് ഫോഴ്‌സിലേക്ക് രജിസ്‌ട്രേഷൻ തുടരുകയാണ്. കൂടുതൽ വിവരങ്ങൾക്ക്: 8086987262, 9288559285, 9061304080.