video
play-sharp-fill

ഒരു കുടുംബത്തിലെ 16 പേർക്ക് കൊവിഡ്; കായംകുളത്ത് സമൂഹ വ്യാപന ഭീഷണി

ഒരു കുടുംബത്തിലെ 16 പേർക്ക് കൊവിഡ്; കായംകുളത്ത് സമൂഹ വ്യാപന ഭീഷണി

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: ഒരു കുടുംബത്തിലെ 16 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചതോടെ കായംകുളം ആശങ്കയിൽ. കൊവിഡ് സ്ഥിരീകരിച്ച കായംകുളത്തെ പച്ചക്കറി വ്യാപാരിയുടെ കുടുംബത്തിലെ 16 പേര്‍ക്കാണ് രണ്ടു ദിവസത്തിനുള്ളില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലത്തെ ജില്ലയിൽ രോ​ഗം സ്ഥിരീകരിച്ച 12 കൊവിഡ് രോഗികളില്‍ 11 എണ്ണവും ഈ കുടുംബത്തിലാണ്. എട്ടും, ഒമ്പതും മാസം പ്രായമുള്ള കുഞ്ഞുങ്ങൾക്ക് അടക്കമാണ് രോ​ഗം സ്ഥിരീകരിച്ചത്.

വ്യാപാരിയുടെ രോഗ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. രണ്ട് ദിവസത്തിനിടെ ആലപ്പുഴ ജില്ലയിലെ സമ്പർക്ക രോഗികളുടെ എണ്ണം 18 ആയിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ചവരില്‍ ഒരു പിഡബ്ല്യുഡി ഉദ്യോഗസ്ഥയുമുണ്ട്. ആലപ്പുഴ ജില്ലയിൽ ഉറവിടം വ്യക്തമാകാത്ത കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ആലപ്പുഴ ജില്ലയിൽ കായംകുളം മാർക്കറ്റിലെ പച്ചക്കറി വ്യാപാരിക്കും പുറത്തിക്കാട് സ്വദേശിയായ മത്സ്യ വ്യാപാരിക്കും എവിടെ നിന്നാണ് രോഗം പിടികൂടിയതെന്ന് ഇനിയും വ്യക്തമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറാട്ടുപുഴ സ്വദേശിനിയായ ഗർഭിണിക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 21 പേർക്ക് കൂടി രോഗം ബാധിച്ചതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 202 ആയി. കായംകുളത്ത് സാമൂഹ്യ വ്യാപനമുണ്ടായോയെന്ന് പരിശോധിക്കാൻ നഗരസഭാ പരിധിയിൽ പരിശോധനയുടെ എണ്ണം കൂട്ടാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിരിക്കുന്നതിനാൽ കായംകുളം മാർക്കറ്റും നഗരസഭയിലെ എല്ലാ വാർഡുകളും അടച്ചു. തെക്കേക്കര പഞ്ചായത്തും കണ്ടെയിന്‍മെന്‍റ് സോൺ ആക്കിയിട്ടുണ്ട്.