video
play-sharp-fill
ലോകത്തിലെ ആദ്യത്തെ കോവിഡ് 19 രോഗി വുഹാനിലെ ചെമ്മീൻ കച്ചവടക്കാരിയോ…..? ആണെന്ന് ചൈനീസ് മാധ്യമമായ വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട്

ലോകത്തിലെ ആദ്യത്തെ കോവിഡ് 19 രോഗി വുഹാനിലെ ചെമ്മീൻ കച്ചവടക്കാരിയോ…..? ആണെന്ന് ചൈനീസ് മാധ്യമമായ വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട്

സ്വന്തം ലേഖകൻ

ന്യൂഡൽഹി : ലോകത്തെ ഏറെ ഭീതിയിലാഴ്ത്തി നിരവധി പേരുടെ ജീവനെടുത്ത് കൊറോണ വൈറസ് രോഗ ബാധ ആദ്യം സ്ഥിരീകരിച്ചത് വുഹാനിലെ മത്സ്യമാർക്കറ്റിലെ ചെമ്മീൻ വിൽപ്പനക്കാരിയാണെന്ന് ചൈനീസ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ചെമ്മീൻ വിൽപ്പനക്കാരിയായ അൻപത്തിയേഴുകാരി വെയ് ഗ്വക്‌സിയൻ ആകാമെന്ന് റിപ്പോർട്ട്. വെയ് ഗ്വക്‌സിയൻ എന്ന സ്ത്രീയിലാണ് ആദ്യമായി കോവിഡ് 19 പരിശോധനയിലൂടെ സ്ഥിരീകരിച്ചതെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ചൈനീസ് മാധ്യമമായ ‘ദി പേപ്പറി’നെ ഉദ്ധരിച്ചാണ് റിപ്പോർട്ട്.

ഹുവാൻ സമുദ്രോൽപന്ന മാർക്കറ്റിലാണ് വെയ് ഗ്വാക്‌സിയൻ ചെമ്മീൻ കച്ചവടം നടത്തിയിരുന്നത്. കഴിഞ്ഞ ഡിസംബറിലാണ് ഇവർക്ക് വൈറസ് ബാധയുണ്ടാവുന്നത്. ഇവരാണ് കോവിഡ് 19ന്റെ ‘പേഷ്യന്റ് സീറോ’ (ആദ്യത്തെ രോഗി) എന്ന് ചൈനയിലെ ഒരു ഓൺലൈൻ മാധ്യമത്തെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ വെയ് ഗ്വക്‌സിയൻ വൈറസ് ബാധയെ അതിജീവിച്ചെന്നും റിപ്പോർട്ടിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോകത്ത് വുഹാനിൽ ആദ്യം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച 27 പേരിൽ ആദ്യത്തെ ആൾ വെയ് ഗ്വക്‌സിയൻ ആയിരുന്നെന്ന് വുഹാൻ മുനിസിപ്പൽ ഹെൽത്ത് കമ്മീഷണർ സ്ഥിരീകരിച്ചിട്ടുണ്ട്. സമദ്രോൽപന്ന മാർക്കറ്റുമായ ബന്ധമുള്ള ആദ്യത്തെ 24 സാമ്പിളുകളിൽ ഒന്നും ഇവരുടേതാണ്. പേഷ്യന്റ് സീറോ ഇവരാവാമെങ്കിലും ആദ്യം വൈറസ് ബാധ ഉണ്ടായത് ഇവർക്കാണെന്ന് കരുതാനാവില്ലെന്നും റിപ്പോർട്ട് പറയുന്നു.

2019 ഡിസംബറിൽ ജലദോഷവും ചുമയും മറ്റു ചില ശാരീരിക അസ്വസ്ഥതകളുമായാണ് വെയ് ഗ്വാക്‌സിയൻ ഡോക്ടറെ കാണാൻ എത്തുന്നത്. എന്നാൽ ഡോക്ടർ നൽകിയ മരുന്നുകൊണ്ട് പ്രയോജനം ലഭിക്കാതെ വന്നതിനെ തുടർന്നാണ് വലിയ ആശുപത്രിയായ വുഹാൻ യൂണിയൻ ആശുപത്രിയിൽ എത്തുന്നത്. വെയ് ഗ്വാക്‌സിയന് പിന്നാലെ തുടർന്ന് മാർക്കറ്റിലെ മറ്റു ചില ജീവനക്കാരും ഇതേ രോഗലക്ഷണങ്ങളുമായി ഡോക്ടറെ കാണാനെത്തുകയായിരുന്നു. സാധാരണ എല്ലാ ശൈത്യകാലത്തും ് പനി വരാറുണ്ടായിരുന്നെന്നും അതുകൊണ്ടുതന്നെ ഇത്തവണയും അതുതന്നെയാണെന്ന് കരുതിയാണ് ഡോക്ടറെ കണ്ടതെന്നും അവർ പറഞ്ഞതായി ദി പേപ്പർ റിപ്പോർട്ട് പറയുന്നു.

തനിക്ക് അണുബാധയുണ്ടായത് മാർക്കറ്റിലെ പൊതു ശൗചാലയത്തിൽ നിന്നാണെന്നാണ് ഇവർ പറയുന്നത്. എന്നാൽ സർക്കാർ നേരത്തെ ഉണർന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ വൈറസ് മൂലമുള്ള മരണം ഏതാനും പേരിൽ മാത്രം ഒതുങ്ങുമായിരുന്നെന്നും ഇവർ കൂട്ടിച്ചേർത്തു. രോഗബാധ തിരിച്ചറിഞ്ഞതിനെ തുടർന്ന് വെയ് ഗ്വക്‌സിയനെ ക്വാറന്റൈനിൽ താമസിപ്പിക്കുകയായിരുന്നു.

ഇതിനൊക്കെ ശേഷമാണ് വുഹാനിലെ സമുദ്രോത്പന്ന മാർക്കറ്റാണ് കൊറോണ വൈറസിന്റെ കേന്ദ്രം എന്ന രീതിയിൽ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. മാർക്കറ്റിൽ വിൽപനയ്ക്കുവെച്ച ജീവികളിൽ നിന്നായിരിക്കാം വൈറസ് മനുഷ്യരിലേയ്ക്ക് പടർന്നുപിടിച്ചതെന്ന നിഗമനമുള്ളത്. ഇതിന്റെ ചുവടുപിടിച്ചാണ് വെയ് ഗ്വക്‌സിയൻ ആണ് പേഷ്യന്റ് സീറോ എന്ന നിഗമനത്തിലേയ്ക്ക് എത്തുന്നത്.

അതേസമയം, വുഹാനിലെ സമുദ്രോത്പന്ന മാർക്കറ്റുമായി ബന്ധമില്ലാത്ത ആളാണ് ആദ്യത്തെ കോവിഡ്19 രോഗിയെന്ന് ചൈനീസ് ഗവേഷകർ നേരത്തെ വ്യക്തമാക്കിയിരുന്നു.