play-sharp-fill
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ഗുരുതര സാഹചര്യത്തിലേക്ക് ; ആളുകളുടെ അലംഭാവം കൊവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണമായി ; ദില്ലിയിൽ കാറില്‍ തനിച്ച്‌ സഞ്ചരിക്കുന്നവര്‍ക്കും മാസ്ക് നിര്‍ബന്ധമാക്കി; കൈവിട്ട് പോകുമോ കരുതൽ?

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ഗുരുതര സാഹചര്യത്തിലേക്ക് ; ആളുകളുടെ അലംഭാവം കൊവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണമായി ; ദില്ലിയിൽ കാറില്‍ തനിച്ച്‌ സഞ്ചരിക്കുന്നവര്‍ക്കും മാസ്ക് നിര്‍ബന്ധമാക്കി; കൈവിട്ട് പോകുമോ കരുതൽ?

സ്വന്തം ലേഖകൻ

ദില്ലി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ഗുരുതര സാഹചര്യത്തിലേക്ക്. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തി പതിനയ്യായിരത്തി എഴുനൂറ്റിമുപ്പത്തിയാറ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

 

രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തശേഷമുള്ള ഏറ്റവും വലിയ പ്രതിദിന വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി ഇരുപത്തിയെട്ട് ലക്ഷമായി. 24 മണിക്കൂറിനുള്ളില്‍ 630 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ആര്‍ടിപിസിആര്‍ പരിശോധന കര്‍ശനമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കി. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ദില്ലി, കര്‍ണാടക, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലാണ് ഏറ്റവും വലിയ പ്രതിദിന വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്തത്.

 

കൊവിഡ് പ്രോട്ടോകോൾ പാലിക്കുന്നതില്‍ ആളുകള്‍ക്കിടയില്‍ വന്ന ഗുരുതര വീഴ്ചയാണ് കൊവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി അഭിപ്രായപ്പെട്ടു. ഒപ്പം, കൊവിഡ് വ്യാപനത്തില്‍ അടുത്ത നാല് അഴ്ച നിര്‍ണ്ണായകമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ വ്യക്തമാക്കി.

 

രോഗവ്യാപനം രൂക്ഷമായ ദില്ലിയിൽ കാറില്‍ തനിച്ച്‌ സഞ്ചരിക്കുന്നവര്‍ക്കും മാസ്ക് നിര്‍ബന്ധമെന്ന് ഹൈക്കോടതി ഉത്തരവിറക്കി. പൊതുഇടങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കി.

 

ഇതിന് പുറമേ വീട്ടില്‍ മുതിര്‍ന്ന പൗരന്മാര്‍ ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ വീടിനകത്തും മാസ്ക് ധരിക്കണമെന്ന് കോടതി നിർദേശിച്ചു.

 

കേരളത്തിലും ദിനംപ്രതി കോവിഡ് കേസുകൾ വർധിക്കുകയാണ്. തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് വ്യാപനം രൂക്ഷമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിൽ രാജ്യം വീണ്ടും ലോക്ക് ഡൗണിലേക്ക് പോകേണ്ട സാഹചര്യമാണ് സംജാതമായിരിക്കുന്നത്.