
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പത്ത് കോടി കടന്നു ; ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തത് അമേരിക്കയിൽ ; രണ്ടാം സ്ഥാനത്ത് ഇന്ത്യ
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ലോകത്ത് കോവിഡ് സ്ഥിരീകരിച്ച് ഒരുവർഷം കഴിയുമ്പോൾ പിടിച്ചുകെട്ടാനാവാതെ വൈറസ്. ആദ്യ കേസ് രജിസ്റ്റർ ചെയ്ത ശേഷം ഒരു വർഷം കഴിയുമ്പോൾ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പത്തുകോടി കടന്നു.
ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സ്റ്റിയുടെ കണക്ക് പ്രകാരമാണ് ഈ റിപ്പോർട്ട്. ഇതുവരെ 21,49,818 കോവിഡ് മരണങ്ങളാണ് ലോകത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റവും കൂടുതൽ കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്തതിരിക്കുന്നത് അമേരിക്കയിലാണ് ഇവിടെ മാത്രം 2,53,62,794 പേർക്ക് കോവിഡ് സ്ഥിരീകരിപ്പോൾ 4,23,010 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കോവിഡ് കേസുകളിൽ ലോകത്ത് ഇന്ത്യയാണ് രണ്ടാമത്, 1,06,76,838. മൂന്നാം സ്ഥാനത്തുള്ള ബ്രസീലിൽ 88,71,393 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം മരണനിരക്കിൽ ബ്രസീലാണ് രണ്ടാമത്. കോവിഡ് മൂലം 217,664 പേർക്കാണ് ജീവൻ നഷ്ടമായത്.
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 12689 കോവിഡ് കേസുകൾകൂടി റിപ്പോർട്ട് ചെയ്തു. 13320 പേർ രോഗമുക്തി നേടുകയും ചെയ്തു. 137 മരണങ്ങൾകൂടി കോവിഡ് മൂലമാണെന്ന് കഴിഞ്ഞ 24 മണിക്കൂറിൽ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.