play-sharp-fill
കോട്ടയം ജില്ലയിൽ 1053 പേർക്ക് കൂടി കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി 11.91 ശതമാനം; 659 രോ​ഗമുക്തർ

കോട്ടയം ജില്ലയിൽ 1053 പേർക്ക് കൂടി കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി 11.91 ശതമാനം; 659 രോ​ഗമുക്തർ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ 1053 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1051 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ നാല് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി.

പുതിയതായി 8839 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 11.91 ശതമാനമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം ബാധിച്ചവരിൽ 449 പുരുഷൻമാരും 466 സ്ത്രീകളും 138 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 166 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

659 പേർ രോഗമുക്തരായി. 6288 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 213580 പേർ കോവിഡ് ബാധിതരായി. 205026 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 30847 പേർ ക്വാറൻറയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം-90

എരുമേലി-56

നെടുംകുന്നം-42

കരൂർ, ഏറ്റുമാനൂർ-38

ചങ്ങനാശേരി-36

പനച്ചിക്കാട്-35

ഈരാറ്റുപേട്ട-34

പള്ളിക്കത്തോട്-32

പായിപ്പാട്, അതിരമ്പുഴ-28

പാമ്പാടി-24

ആർപ്പൂക്കര, എലിക്കുളം-23

കറുകച്ചാൽ-22

കുറിച്ചി-21

മുണ്ടക്കയം-20

അയ്മനം, തൃക്കൊടിത്താനം, കാഞ്ഞിരപ്പള്ളി-19

മാടപ്പള്ളി-18

കടുത്തുരുത്തി, പാറത്തോട്, ഞീഴൂർ-16

ഭരണങ്ങാനം, പുതുപ്പള്ളി, തലനാട്, കിടങ്ങൂർ-15

തിരുവാർപ്പ്, തിടനാട്, കടപ്ലാമറ്റം, കൂരോപ്പട-13

അയർക്കുന്നം, കാണക്കാരി-12

കുറവിലങ്ങാട്, വാകത്താനം-11

ചെമ്പ്, വാഴൂർ, കങ്ങഴ-9

മറവന്തുരുത്ത്, കൊഴുവനാൽ, മീനടം, രാമപുരം-8

മുളക്കുളം, പൂഞ്ഞാർ തെക്കേക്കര, ടി.വി പുരം, തീക്കോയി-7

വൈക്കം, കുമരകം, മാഞ്ഞൂർ-6

വാഴപ്പള്ളി, ചിറക്കടവ്, പാലാ-5

കടനാട്. തലയാഴം, കോരുത്തോട്, അകലക്കുന്നം, മരങ്ങാട്ടുപിള്ളി, ഉദയനാപുരം, വെളിയന്നൂർ, മീനച്ചിൽ-4

വിജയപുരം, മൂന്നിലവ്, നീണ്ടൂർ, പൂഞ്ഞാർ, കല്ലറ-3

വെള്ളാവൂർ, മുത്തോലി, വെള്ളൂർ, തലപ്പലം, കൂട്ടിക്കൽ, മണർകാട്-2

മണിമല, ഉഴവൂർ, തലയോലപ്പറമ്പ്-1