വൈക്കത്ത് കൊവിഡ് മുക്തരായ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി: ഭർത്താവ് മരക്കൊമ്പിൽ തൂങ്ങി നിന്നു; ഭാര്യയെ കണ്ടെത്തിയത് വീടിനുള്ളിൽ

Image processed by CodeCarvings Piczard ### FREE Community Edition ### on 2018-08-20 09:06:55Z | http://piczard.com | http://codecarvings.com.0ÿœQz
Spread the love

തേർഡ് ഐ ബ്യൂറോ

വൈക്കം: വൈക്കത്ത് കൊവിഡ് വിമുക്തരായ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യ കട്ടിലിൽ മരിച്ച നിലയിലും, ഭർത്താവ് വീടിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിലും ആണ് കാണപ്പെട്ടത്.

വൈക്കം ചെമ്മനാകരി, ആഞ്ചിലത്തറയിൽ തങ്കച്ചൻ(58), ഭാര്യ ഓമന (54) കിടപ്പുമുറിയിൽ മരിച്ച നിലയിലും കാണപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച രാവിലെ ഇരുവരേയും കാണാതിരുന്നതിനെ തുടർന്ന് സമീപത്ത് താമസിക്കുന്ന ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്.

ഇരുവരും കൊവിഡ് മുക്തരായിരുന്നു. ഓമന ഹൃദ്രോഗി കൂടിയാണ്. രാത്രിയിൽ ഓമന മരിച്ചതറിഞ്ഞ് ഭർത്താവ് ആത്മഹത്യ ചെയ്തതാ കാമെന്ന് കരുതുന്നു. കൂലിപ്പണിക്കാരായ ഇവർക്ക് മക്കളില്ല.

വൈക്കം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ അടക്കം പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റും. സംഭവത്തിലെ ദുരൂഹത നീക്കാൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.