കൊവിഡ് സാമഗ്രികൾക്ക് അമിത വില; 38 സ്ഥാപനങ്ങൾക്കെതിരെ കേസ്
കോട്ടയം: കൊവിഡ് പ്രതിരോധ സാമഗ്രികൾക്ക് അമിത വില ഈടാക്കിയതിനും വില രേഖപ്പെടുത്താതെ വിറ്റതിനും കോട്ടയം ജില്ലയിൽ 38 സ്ഥാപനങ്ങൾക്കെതിരെ ലീഗൽ മെട്രോളജി വകുപ്പ് കേസെടുത്തു. പി.പി.ഇ.കിറ്റ്, പൾസ് ഓക്‌സീമീറ്റർ, ഗ്ലൗസ്, സാനിറ്റൈസർ തുടങ്ങിയവയാണ് വില കൂട്ടി വിറ്റത്.
ലീഗൽ മെട്രോളജി വകുപ്പിൻറെ ലൈസൻസില്ലാതെ ബി.പി.അപ്പാരറ്റസ്, ക്ലിനിക്കൽ തെർമോമീറ്റർ തുടങ്ങിയവ വിൽപ്പന നടത്തിയ സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു.
Third Eye News Live
0