play-sharp-fill
ഫോൺ വിളിക്കുമ്പോൾ ഏർപ്പെടുത്തിയ കൊവിഡ് ജാഗ്രതാ നിർദ്ദേശം നിർത്തലാക്കി ബി.എസ്.എൻ.എൽ ; നടപടി മഴക്കെടുതി ഉൾപ്പടെയുള്ള ദുരന്തസാഹചര്യം കണക്കിലെടുത്ത്

ഫോൺ വിളിക്കുമ്പോൾ ഏർപ്പെടുത്തിയ കൊവിഡ് ജാഗ്രതാ നിർദ്ദേശം നിർത്തലാക്കി ബി.എസ്.എൻ.എൽ ; നടപടി മഴക്കെടുതി ഉൾപ്പടെയുള്ള ദുരന്തസാഹചര്യം കണക്കിലെടുത്ത്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറേണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഫോൺവിളിക്കുമ്പോൾ കേൾക്കുന്ന കൊവിഡ് ജാഗ്രതാ സന്ദേശം ബിഎസ്എൻഎൽ നിർത്തലാക്കി. കേരളത്തിൽ മഴക്കെടുതി ഉൾപ്പെടെയുള്ള ദുരന്തസാഹചര്യം പരിഗണിച്ചാണ് ബി.എസ്.എൻ.എൽ ഇത്തരത്തിൽ നടപടിയെടുത്തിരിക്കുന്നത്.

മഴയ്ക്ക് പിന്നാലെ മണ്ണിടിച്ചിൽ പോലുള്ള ദുരന്തസാഹചര്യങ്ങൾ ഉണ്ടായപ്പോൾ അത്യാവശ്യ കാര്യങ്ങൾക്കായി വിളിക്കുമ്പോൾ പോലും കൊവിഡ് ജാഗ്രതാ സന്ദേശം ഏറെ പ്രയാസമുണ്ടാക്കുന്നുവെന്ന് സമൂഹമാധ്യമങ്ങളിലടക്കം വ്യാപക പരാതി ഉയർന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അത്യാവശ്യമായി ആംബുലൻസിനു വേണ്ടി വിളിക്കുമ്പോൾ പോലും മിനിറ്റുകൾ ദൈർഘ്യമുള്ള കൊവിഡ് സന്ദേശം വിലപ്പെട്ട സമയം നഷ്ടമാക്കുന്നുവെന്ന പരാതിയുമായി നിരവധി താരങ്ങടക്കം രംഗത്ത് എത്തിയിരുന്നു.

കേന്ദ്രത്തിൽ നിന്ന് ബിഎസ്എൻഎൽ പ്രത്യേകാനുമതി വാങ്ങിയാണ് ജാഗ്രതാ നിർദ്ദേശം നിർത്തലാക്കിയത്. രാജ്യത്തെ വൈറസ് വ്യാപനത്തെ തുടർന്ന് കേന്ദ്ര നിർദേശപ്രകാരമാണ് കൊവിഡ് ജാഗ്രതാ സന്ദേശം ഏർപ്പെടുത്തിയിരുന്നത്.

Tags :