‘ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് പരമാവധി വിട്ട് നില്‍ക്കുക; മാസ്‌ക് ഉപയോഗിക്കുക’; വീണ്ടും കോവിഡ് ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്രസർക്കാർ

Spread the love

സ്വന്തം ലേഖിക

ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതോടെ വീണ്ടും ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍.

വൈറസ് പകരുന്നത് തടയുന്നതിനുള്ള മുന്‍കൂര്‍ നടപടികള്‍ കൈക്കൊള്ളണം എന്നും സംസ്ഥാനങ്ങള്‍ക്ക് അയച്ച ഉത്തരവില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്‍ഫ്‌ളുവന്‍സ വൈറസിനേയും കോവിഡിനേയും ഒരുപോലെ പ്രതിരോധിക്കാന്‍ കഴിയണം എന്നും മന്ത്രാലയം പറഞ്ഞു. രണ്ടിനും ഒരേ ലക്ഷണങ്ങള്‍ ആണ് എന്നതിനാല്‍ ഡോക്ടര്‍മാര്‍ക്ക് ഇത് സംബന്ധിച്ച ആശയക്കുഴപ്പമുണ്ടാകാന്‍ പാടില്ല എന്നും നിര്‍ദേശത്തില്‍ പറയുന്നു.

സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും പുതിയ ജാഗ്രതാ നിര്‍ദേശം കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചു.

ചില സംസ്ഥാനങ്ങളില്‍ കോവിഡ് പരിശോധന കുറഞ്ഞെന്ന് മന്ത്രാലയം നിരീക്ഷിച്ചു. ഹോട്‌സ്‌പോട്ട് തിരിച്ചറിഞ്ഞ് വൈറസിന്റെ വ്യാപനം തടയണം എന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.