video
play-sharp-fill

ലോകത്തെ ഞെട്ടിച്ച് ഇസ്രായേലിൽ കോവിഡിന്റെ അജ്ഞാത വകഭേദം; ലോകത്ത് മറ്റൊരിടത്തും പുതിയ വകഭേദം നിലവിൽ സ്ഥിരീകരിച്ചിട്ടില്ല

ലോകത്തെ ഞെട്ടിച്ച് ഇസ്രായേലിൽ കോവിഡിന്റെ അജ്ഞാത വകഭേദം; ലോകത്ത് മറ്റൊരിടത്തും പുതിയ വകഭേദം നിലവിൽ സ്ഥിരീകരിച്ചിട്ടില്ല

Spread the love

സ്വന്തം ലേഖകൻ
ടെൽ അവീവ്: കോവിഡിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തതായി വാർത്തകൾ പുറത്തുവരുന്നു. അജ്ഞാത വേരിയന്റിന്റെ രണ്ടു പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ ഈ വകഭേദം ലോകത്ത് മറ്റ് ഒരു രാജ്യത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

അടുത്തിടെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ എത്തിയ രണ്ട് വ്യക്തികളില്‍ നടത്തിയ പിസിആര്‍ പരിശോധനയിലാണ് BA.1, BA.2 എന്നീ പേരുകളില്‍ അറിയപ്പെടുന്ന വൈറസിന്റെ ഒമൈക്രോണ്‍ പതിപ്പിന്റെ രണ്ട് ഉപ വകഭേദങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതിയ വകഭേദം കണ്ടെത്തിയതെന്ന് ഇസ്രായേലിന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ കണ്ടെത്തിയ ഈ സംയോജിത സ്ട്രെയിനിന്റെ രണ്ട് കേസുകളിലും പനി, തലവേദന, പേശിവേദന തുടങ്ങിയ നേരിയ ലക്ഷണങ്ങളാണ് ഉള്ളത്. അതുകൊണ്ടു തന്നെ പ്രത്യേക വൈദ്യസഹായം ആവശ്യമില്ലെന്ന് മന്ത്രാലയം വിശദീകരിച്ചു.

പുതിയ വേരിയന്റിന്റെ ഫലമായുണ്ടാകുന്ന ഗുരുതരമായ കേസുകളില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇസ്രയേല്‍ പബ്ലിക് ഹെല്‍ത്ത് മേധാവി ഡോ.ഷാരോണ്‍ അല്‍റോയ്-പ്രീസ് അറിയിച്ചു. ഇസ്രായേലിലെ 9.2 ദശലക്ഷം ജനസംഖ്യയില്‍ നാല് ദശലക്ഷത്തിലധികം ആളുകള്‍ക്ക് ഇതിനകം മൂന്ന് ഡോസ് കോവിഡ് വാക്‌സിനും ലഭിച്ചിട്ടുണ്ട്. രാജ്യത്ത് ഇതുവരെ ഏകദേശം 1.4 ദശലക്ഷം കോവിഡ് -19 അണുബാധകളും 8,244 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group