video
play-sharp-fill
മൂന്ന് ദിവസം രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ ഡിസ്ചാർജ് ; രോഗ ലക്ഷണങ്ങൾ കുറവുള്ള കോവിഡ് രോഗികളുടെ ഡിസ്ചാർജിന് ഇനി നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ല : പുതുക്കിയ മാർഗനിർദ്ദേശങ്ങൾ ഇങ്ങനെ

മൂന്ന് ദിവസം രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ ഡിസ്ചാർജ് ; രോഗ ലക്ഷണങ്ങൾ കുറവുള്ള കോവിഡ് രോഗികളുടെ ഡിസ്ചാർജിന് ഇനി നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ല : പുതുക്കിയ മാർഗനിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ ഡിസ്ചാർജ് മാർഗരേഖ പരിഷ്‌കരിച്ചു.

രോഗലക്ഷണങ്ങൾ കുറവുള്ള കോവിഡ് രോഗികളുടെ ഡിസ്ചാർജിന് ഇനി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ല. മൂന്ന് ദിവസം രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ ഡിസ്ചാർജ് ചെയ്യാം. ഗുരുതര രോഗങ്ങൾ ഉള്ളവർക്ക് 14 ദിവസത്തിന് ശേഷമാകും ആന്റിജൻ പരിശോധന നടത്തുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐസിഎംആർ കഴിഞ്ഞ വർഷം തന്നെ ഡിസ്ചാർജ് മാർഗരേഖ മാറ്റിയിരിക്കുന്നു. കോവിഡ് രോഗികളുടെ എണ്ണം സംസ്ഥാനത്ത് കുത്തനെ ഉയർന്നതോടെയാണ് പുതിയ പരിഷ്‌കാരം. ഇത് അനുസരിച്ച് രോഗലക്ഷണങ്ങൾ ഇല്ലാത്ത രോഗികൾ അല്ലെങ്കിൽ ചെറിയ രോഗലക്ഷണങ്ങൾ ഉള്ള രോഗികൾ എന്നിവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട.

ചെറിയ രോഗലക്ഷണങ്ങൾ ഉള്ളവർ ആശുപത്രിയിലാണെങ്കിൽ മൂന്ന് ദിവസം രോഗലക്ഷണങ്ങൾ കാണിച്ചില്ലെങ്കിൽ ഡിസ്ചാർജ് ചെയ്യാം. തുടർന്ന് വീട്ടിൽ 14 ദിവസം നിരീക്ഷണത്തിൽ കഴിയണം. എന്നാൽ രോഗലക്ഷണങ്ങൾ ഇല്ലാതെ പോസിറ്റീവ് ആയി വീട്ടിൽ കഴിയുന്നവർ രോഗം പോസിറ്റീവ് ആകുന്ന ദിവസം മുതൽ 17 ദിവസമാണ് നിരീക്ഷണത്തിൽ കഴിയണം.

ഗുരുതര രോഗലക്ഷണങ്ങൾ ഉള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് 14 ദിവസത്തിന് ശേഷം കോവിഡ് പരിശോധന നടത്തിയാൽ മതി. കോവിഡ് നെഗറ്റീവ് ആയാലും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യരുതെന്നാണ് നിർദ്ദേശം.

പഴയ ഡിസ്ചാർജ് മാർഗരേഖ പ്രകാരം കോവിഡ് പോസിറ്റീവ് ആയാൽ പത്താം ദിവസമെ ആന്റിജൻ പരിശോധന നടത്താവു. നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചാൽ തുടർന്ന് വീട്ടിൽ 14 ദിവസം ക്വാറന്റീൻ കഴിയണമെന്നായിരുന്നു നിർദ്ദേശം