play-sharp-fill
വിദേശത്ത് നിന്നും ആളുകള്‍ എത്തിയതോടെ സ്ഥിതിഗതികള്‍ മാറുന്നു ; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്ന് മുഖ്യമന്ത്രി

വിദേശത്ത് നിന്നും ആളുകള്‍ എത്തിയതോടെ സ്ഥിതിഗതികള്‍ മാറുന്നു ; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകന്‍

തിരുവനന്തപുരം : കൊറോണ വൈറസ് പ്രതിരോധത്തില്‍ കേരളം പുതിയ ഘട്ടത്തിലേക്ക് കടക്കുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിദേശത്ത് നിന്നും സംസ്ഥാനത്തേക്ക് ആളുകള്‍ എത്തി തുടങ്ങിയത് സ്ഥിതിഗതികള്‍ മാറുന്നതിന് കാരണമായി എന്നും പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി നടത്തുന്ന ദൈനംദിന വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. മലപ്പുറത്ത് മൂന്നും , പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളില്‍ ഒരോ കേസുകള്‍ കൂടി സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 34 മേഖലകളെ പുതിയ ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുവരെ സംസ്ഥാനത്ത് പോസിറ്റീവായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് പുറത്ത് നിന്നും വന്നവരിലാണ്. 31616 ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 31141 പേര്‍ വീടുകളിലും 473 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 95 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 38547 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

37727 എണ്ണം നെഗറ്റീവ് ആണ്. രാജ്യത്ത് കോവിഡ് ആദ്യം സ്ഥിരീകരിച്ചത് കേരളത്തിലാണ്. കോവിഡ് വ്യാപനം ഒരുപരിധി വരെ തടയാന്‍ കഴിഞ്ഞു. മറ്റ് രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ എത്തിത്തുടങ്ങി.

രോഗ ബാധിത മേഖലയില്‍ നിന്ന് വരുന്നവരെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കുമെന്നും കോവിഡ് വ്യാപനം തടയുക എന്നതാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.

റെയില്‍വേ സ്റ്റേഷനുകളില്‍ പരിശോധന കര്‍ശനമാക്കും. ഇത് വിമാനത്താവളത്തിലേത് പോലെയായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാസ്‌കുകള്‍ ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.