സ്വന്തം ലേഖകൻ
തിരുവനന്തപുരം: കൊറോണ വൈറസ് ബാധിച്ച് മരിച്ച പിഞ്ചു കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. നാല് മാസം പ്രായമായ കുഞ്ഞിന്റെ ആരോഗ്യനില തീർത്തും വഷളായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കൂടാതെ കുഞ്ഞിന് ജന്മനാ തന്നെ ഹൃദയ സംബന്ധമായ രോഗങ്ങളും ഉണ്ടായിരുന്നു. കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ അങ്ങേ അറ്റം പരിശ്രമിച്ചിരുന്നു എന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശ്വാസകോശ, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ കുഞ്ഞിന് ഉണ്ടായിരുന്നു. കുഞ്ഞിന്റെ ആരോഗ്യനില വളരെ ഗുരുതര നിലയിലാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. എന്നാൽ കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങൾ ശകതമായതിനാലാണ് പരിശോധന നടത്തിയത്.
ഒറ്റ പ്രവശ്യമാണ് കുഞ്ഞിന് കൊറോണ വോറസ് പരിശോധന നടത്തിയിട്ടുള്ളതെന്നും മന്ത്രി വിശദീകരിച്ചു.
എന്നാൽ എവിടെ നിന്നാണ് കുട്ടിക്ക് കൊവിഡ് വൈറസ് ബാധ ഉണ്ടായത് എന്നത് ഇനിയും കണ്ടെത്തേണ്ടതുണ്ട്. സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
വൈറസ് ബാധ സ്ഥിരീകരിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുൻപ് തന്നെ രണ്ട് സ്വകാര്യ ആശുപത്രികളിൽ കൂടി കുഞ്ഞിന് ചികിത്സ നൽകിയിരുന്നു.
എന്നാൽ കൊറോണബാധിച്ചവരുമായി കുഞ്ഞിന് സമ്പർക്കം എവിടെ നിന്ന് എങ്ങനെ ഉണ്ടായി എന്നത് കണ്ടെത്താൻ കൂടുതൽ പരിശോധനകളും ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.