ന്യൂഡൽഹി: കോവിഡിന്റെ പുതിയ വകഭേദമായ ജെഎൻ-1 ഏഷ്യൻ രാജ്യങ്ങളിൽ പടർന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിൽ ജാഗ്രത നടപടികൾ ഇപ്പോൾ ശക്തമാക്കിയിരിക്കുകയാണ്.
ഒമിക്രോണ്‍ ഉപവിഭാഗമാണിത്. സിങ്കപ്പൂർ, ഹോങ് കോങ്, തായ്‌ലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ കേസുകള്‍ പെട്ടെന്ന് കൂടിയതിനാൽ കേന്ദ്രസർക്കാർ പ്രത്യേക യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
ഡൽഹിയിൽ ചേർന്ന അവലോകനയോഗത്തിൽ ഹെല്‍ത്ത് സർവീസസ് ഡയറക്‌ടർ ജനറല്‍, ഇന്ത്യൻ കൗണ്‍സില്‍ ഫോർ മെഡിക്കല്‍ റിസർച്ച്(ICMR), നാഷണല്‍ സെൻ്റർ ഫോർ ഡിസീസ് കണ്‍ട്രോളിലെ (NCDC) വിദഗ്‌ധർ, എമർജൻസി റിലീഫ് ഡിവിഷൻ എന്നിവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈറസിന്റെ പുതിയ വകഭേദം അത്ര അപകടകാരിയല്ലെങ്കിലും അതിവേഗം പടരുന്നതാണ്. കോവിഡിന്റെ സാധാരണ ലക്ഷണങ്ങള്‍ തന്നെയാണ് ജെഎൻ-1 വകഭേദത്തിനും