video
play-sharp-fill

കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചിട്ട് നൂറാം ദിനം : സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 16 പേര്‍ മാത്രം ; അതിജീവനത്തിന്റെ പാതയില്‍ കേരളം

കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചിട്ട് നൂറാം ദിനം : സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 16 പേര്‍ മാത്രം ; അതിജീവനത്തിന്റെ പാതയില്‍ കേരളം

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ട് ഇന്ന് നൂറാം ദിനം. കോവിഡ് സ്ഥിരീകരിച്ച് നൂറ് ദിനങ്ങള്‍ പിന്നിടുമ്പോള്‍ ഇനി ആകെ ചികിത്സയിലുള്ളത് പതിനാറുപേര്‍ മാത്രമാണ് ചികിത്സയില്‍ ഉള്ളത്. 20153 പേരാണ് നിരീക്ഷണത്തിലുള്ളത്.

സംസ്ഥാനത്താകെ ഇതുവരെ 503പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അവിടെ നിന്നാണ് രോഗികളുടെ എണ്ണം പതിനാറുപേരിലേക്ക് ചുരുങ്ങിയതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂരില്‍ 5,വയനാട് 4, കൊല്ലം 3, ഇടുക്കി, എറണാകുളം പാലക്കാട്, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒന്നുവീതം രോഗികളുമാണ് ചികിത്സയിലുള്ളത്. കോവിഡിന്റെ മൂന്നാം വരവ് ഉണ്ടാകാതിരിക്കാന്‍ എല്ലാം ചെയ്യുകയാണ്.

ഉണ്ടായാല്‍ത്തന്നെ അതിനെ നേരിടാനും അതിജീവിക്കാനും എല്ലാ അര്‍ത്ഥത്തിലും നാം സജ്ജമാണ്. ഇതുവരെയുണ്ടായിരുന്ന മാതൃകാ സഹകരണം പൊതുസമൂഹത്തില്‍ നിന്ന് തുടരണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

സസ്ഥാനത്ത് ആദ്യമായി ജനുവരി 30ന് വിദേശത്ത് നിന്ന് കേരളത്തിലേക്ക് എത്തിയ വിദ്യാര്‍ത്ഥിക്കാണ് രോഗം സ്ഥിരികരിച്ചത്. എന്നാല്‍ തുടക്ക ഘട്ടത്തില്‍ തന്നെ രോഗം മറ്റുള്ളവരിലേക്ക് പകരുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ സാധിച്ചു.

മാര്‍ച്ച് ആദ്യവാരമായിരുന്നു സംസ്ഥാനത്തേക്ക് കോവിഡിന്റെ രണ്ടാം വരവ്. എന്നാല്‍ രണ്ടുമാസങ്ങള്‍ക്കിപ്പുറം ഗ്രാഫ് സമനിലയിലാക്കാന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞു. നൂറു ദിവസം പിന്നിടുമ്പോള്‍ രോഗഭേദമാകുന്നതിന്റെ നിരക്ക് ലോകത്തെ തന്നെ മികച്ച നിലയിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Tags :