video
play-sharp-fill

പി.എസ്.സി. പരീക്ഷ നാളെ മുതൽ; കോവിഡ് ബാധിതർക്കും എഴുതാം

പി.എസ്.സി. പരീക്ഷ നാളെ മുതൽ; കോവിഡ് ബാധിതർക്കും എഴുതാം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : പി.എസ്.സി. പരീക്ഷകൾ ജൂലായ് ഒന്നിന് പുനരാരംഭിക്കും. കൊവിഡ് വ്യാപനം കണക്കിലെടുത്ത് രണ്ടരമാസമായി പരീക്ഷകളും അഭിമുഖങ്ങളും പി.എസ്.സി. നിർത്തിവെച്ചിരിക്കുകയായിരുന്നു.

ഏപ്രിൽ 20 മുതൽ മാറ്റിവെച്ചവയിൽ 23 പരീക്ഷകൾ ജൂലായിൽ നടത്തും. ജൂലായിൽ നടത്താനിരുന്ന മറ്റ് ആറുപരീക്ഷകളും മാറ്റമില്ലാതെ നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂലായ് 10-ന്റെ ഡ്രൈവർ പരീക്ഷ ഓഗസ്റ്റിലേക്ക് മാറ്റി.വനംവകുപ്പിലേക്കുള്ള റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പരീക്ഷയാണ് വ്യാഴാഴ്ച നടക്കുന്നത്.

പൊതുഗതാഗതസംവിധാനം കാര്യക്ഷമമല്ലാത്തതിനാൽ അപേക്ഷകർ കുറവുള്ള പരീക്ഷകളാണ് നിശ്ചയിച്ചിട്ടുള്ളത്.

കൊവിഡ് ബാധിതർക്ക് പരീക്ഷാകേന്ദ്രങ്ങളിൽ പ്രത്യേകം മുറി സജ്ജീകരിക്കുമെന്ന് പി.എസ്.സി. അറിയിച്ചു. ഇവർ പി.പി.ഇ. കിറ്റ് ധരിക്കേണ്ടതില്ല. മറ്റു കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷാകേന്ദ്രത്തിലെത്തണം.

കൂടുതൽ വിവരങ്ങൾ 9446445483, 0471 2546246 എന്നീ നമ്പറുകളിൽ ലഭിക്കും.

പരീക്ഷയെഴുതുമെന്ന് ഉറപ്പുനൽകിയവർക്ക് അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്.
അതിന്റെ അച്ചടിപ്പകർപ്പും തിരിച്ചറിയൽരേഖയുടെ അസലുമായി ഉദ്യോഗാർഥികൾ പരീക്ഷയ്ക്ക് അരമണിക്കൂർമുമ്പ് ഹാളിലെത്തണം.