
കോട്ടയം ജില്ലയിൽ ചങ്ങനാശേരി ചീരഞ്ചിറയിലും, വൈക്കത്തും, മുണ്ടക്കയത്തും കോവിഡ്: തെക്കേത്തുക്കവല, അതിരമ്പുഴ സ്വദേശികൾ രോഗ വിമുക്തർ: കോട്ടയം ജില്ലയിൽ രണ്ടു പേർക്ക് രോഗമുക്തി; മൂന്നു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ കോവിഡ്-19 ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടു പേർക്ക് രോഗം ഭേദമായി. മെയ് 18ന് അബുദാബിയിൽനിന്നെത്തിയ കോട്ടയം തെക്കേത്തുകവല സ്വദേശിനി(54), മെയ് 26ന് കുവൈറ്റിൽനിന്നെത്തിയ അതിരമ്പുഴ സ്വദേശിനി(40) എന്നിവരാണ് രോഗമുക്തരായതിനെത്തുടർന്ന് കോട്ടയം ജനറൽ ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് മടങ്ങിയത്.
ഇന്നലെ(ജൂൺ 14) ലഭിച്ച 119 പരിശോധനാഫലങ്ങളിൽ മൂന്നെണ്ണം പോസിറ്റീവും 116 എണ്ണം നെഗറ്റീവുമാണ്. വിദേശത്തുനിന്നെത്തി എറണാകുളത്ത് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ചങ്ങനാശേരി ചീരഞ്ചിറ സ്വദേശി(58), ജൂൺ നാലിന് ചെന്നെയിൽനിന്നെത്തിയ മുണ്ടക്കയം സ്വദേശി(23), മെയ് 29ന് മുംബൈയിൽനിന്നെത്തിയ ടിവിപുരം സ്വദേശി(33) എന്നിവരുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. മുണ്ടക്കയം സ്വദേശിയും ടിവിപുരം സ്വദേശിയും ഹോം ക്വാറന്റയിനിലായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെയ് 30ന് അബുദാബിയിൽനിന്നെത്തിയ ചീരഞ്ചിറ സ്വദേശി ഏഴു ദിവസം എറണാകുളത്ത് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റയിനിൽ താമസിച്ച ശേഷം എറണാകുളം ജില്ലയിൽതന്നെ ഒരു വീട്ടിൽ പൊതു സമ്പർക്കം ഒഴിവാക്കി കഴിയുകയായിരുന്നു. വിമാനത്തിൽ സഹയാത്രികരായിരുന്നവർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സാമ്പിൾ പരിശോധനയ്ക്ക് വിധേയനായത്. ഇദ്ദേഹത്തെ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച കോട്ടയം സ്വദേശി ഇതേ ആശുപത്രിയിൽ ചികിത്സയിലുണ്ട്.
ഇവർ ഉൾപ്പെടെ കോട്ടയം ജില്ലക്കാരായ 46 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ജില്ലയിൽ ഇതുവരെ 46 പേർ രോഗമുക്തി നേടി. ജൂൺ14 ന് 190 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്