മൂക്കിലൊഴിക്കാവുന്ന കോവാക്‌സിന്‍ ഉടന്‍; കരുതല്‍ ഡോസായി നല്‍കും;ആദ്യം 18ന് വയസിന് മുകളിലുള്ളവര്‍ക്ക് ; ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന കോവിഡ് ഉപവകഭേദം ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നടപടി

Spread the love

ന്യൂഡല്‍ഹി:മൂക്കിലൊഴിക്കാവുന്ന കോവിഡ് വാക്‌സിന്‍ കരുതല്‍ ഡോസായി ഉടന്‍ തന്നെ നല്‍കിയേക്കും. ഡ്രഗ്‌സ് കണ്‍ട്രോളറുടെ അന്തിമ അനുമതി നല്‍കുന്ന മുറയ്ക്ക് ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ ആണ് നൽകുക.

video
play-sharp-fill

അടുത്തയാഴ്ച തന്നെ വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന കോവിന്‍ പോര്‍ട്ടലില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അനുമതി ലഭിക്കുന്നതോടെ, മൂക്കിലൊഴിക്കാവുന്ന കോവാക്‌സിന്‍ രാജ്യത്തെ ആദ്യ നാസല്‍ വാക്‌സിന്‍ ആയി മാറും. 18ന് വയസിന് മുകളിലുള്ളവര്‍ക്കായിരിക്കും ആദ്യം നല്‍കുക. ഇതിന്റെ വില ഉടന്‍ തന്നെ നിശ്ചയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന കോവിഡ് ഉപവകഭേദം ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നടപടികള്‍ വേഗത്തിലാക്കുന്നത്. എല്ലാവരും കരുതല്‍ വാക്‌സിന്‍ എടുക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം.