കോടതി സമുച്ചയത്തിന് അനുവദിച്ച ഭൂമി സ്വകാര്യ വ്യക്തി കയ്യേറി റോഡ് നിർമ്മിച്ചു; ജില്ലാ ജഡ്ജി സ്ഥലത്തെത്തി പരിശോധന നടത്തി
സ്വന്തം ലേഖകൻ
ഇടുക്കി: ഇടുക്കി പീരുമേട്ടില്‍ കോടതി സമുച്ചയത്തിന് അനുവദിച്ച ഭൂമി സ്വകാര്യ വ്യക്തി കയ്യേറി റോഡ് നിര്‍മ്മിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ഇടുക്കി ജില്ല ജഡ്ജി സ്ഥലത്ത് പരിശോധന നടത്തി. പീരുമേട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പീരുമേട്ടില്‍ വിവിധ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന കോടതികള്‍ ഒരു കുടക്കീഴിലാക്കാനാണ് കോടതി സമുച്ചയം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇതിനായി രണ്ടേക്കര്‍ അഞ്ചു സെന്റ് സ്ഥലം അഞ്ച് വര്‍ഷം മുമ്പ് കൈമാറി. ഹൈക്കോടതി രജിസ്ട്രാറുടെ പേരിലാണ് റവന്യൂ വകുപ്പ് ഭൂമി കൈമാറിയത്.
കെട്ടിടം പണിയാന്‍ കിഫ്ബിയില്‍ ആറ് കോടി രൂപയും അനുവദിച്ചു. കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനായിരുന്നു നിര്‍മ്മാണ ചുമതല. നിര്‍മ്മാണത്തിനു മുന്നോടിയായി മണ്ണു പരിശോധനയും നടത്തി. സമുച്ചയത്തിന്റെ രൂപരേഖ ഹൈക്കോടതി അംഗീകരിക്കുകയും ചെയ്തു.
തറക്കല്ലിടല്‍ നടത്തുന്നതിനുള്ള പണികള്‍ക്കായി കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് കയ്യേറ്റം ശ്രദ്ധയില്‍ പെട്ടത്. സംഭവം ഹൈക്കോടതിയുടെ ശ്രദ്ധയില്‍ പെട്ടതോടെ അന്വേഷണം നടത്താന്‍ ഇടുക്കി ജില്ല ജഡ്ജിയെ ചുമതലപ്പെടുത്തി.