play-sharp-fill
ക്രിമിനൽ ​ഗൂ​ഡാലോചന നടത്തി; വ്യാജരേഖ നിർമ്മിച്ച് പീഡനക്കേസിൽ കുടുക്കാൻ ശ്രമം; ഒളിമ്പ്യൻ മയൂഖ ജോണിക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

ക്രിമിനൽ ​ഗൂ​ഡാലോചന നടത്തി; വ്യാജരേഖ നിർമ്മിച്ച് പീഡനക്കേസിൽ കുടുക്കാൻ ശ്രമം; ഒളിമ്പ്യൻ മയൂഖ ജോണിക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

 

 

ചാലക്കുടി: സുഹൃത്തിനെ മാനഭം​ഗപ്പെടുത്തിയതായി ആരോപണമുന്നയിച്ച ഒളിമ്പ്യൻ മയൂഖാ ജോണിക്കെതിരെ പോലീസ് കേസെടുത്തു. ചാലക്കുടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി.

മയൂഖാ ജോണി, മുരിയാട് എമ്പറർ ഇമ്മാനുവൽ ചർച്ചിന്റെ പരമാധികാരി നിഷാ സെബാസ്റ്റ്യൻ, ഇവിടത്തെ ട്രസ്റ്റികൾ എന്നിവരുൾപ്പെടെ 10 ആളുകളുടെ പേരിൽ കേസെടുക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

ക്രിമിനൽ ഗൂഢാലോചനകൾ നടത്തി വ്യാജരേഖ ചമച്ച് സ്ഥാപനത്തിന്റെ മുൻ ട്രസ്റ്റി സി.സി. ജോൺസനെതിരേ ബലാത്സംഗത്തിന് കേസ് കൊടുക്കുകയും ബലാത്സംഗ ആരോപണമുന്നയിച്ച് പത്രസമ്മേളനം നടത്തുകയും ചെയ്തുവെന്ന പരാതിയിലാണ് വിധി. കൃത്രിമ തെളിവുകളുണ്ടാക്കിയാണ് ജോൺസണെതിരേ പരാതിപ്പെട്ടിട്ടുള്ളതെന്ന് പരാതിയിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മ​യൂ​ഖ​യു​ടെ​യും സു​ഹൃ​ത്തി​ൻറെ​യും പ​രാ​തി​ക​ളി​ലും ര​ണ്ട് കേ​സു​ക​ൾ പോ​ലീ​സ് നേ​ര​ത്തെ എ​ടു​ത്തി​ട്ടു​ണ്ട്. ത​നി​ക്ക് ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്ന് മ​യൂ​ഖ നേ​ര​ത്തെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. 2016-ലാണ് കേസിന് ആസ്പദമായ സംഭവം.

ചാലക്കുടി സ്വദേശിയായ ചുങ്കത്ത് ജോൺസൺ വീട്ടിൽ ആരുമില്ലാത്ത സമയത്ത് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ എടുക്കുകയും ചെയ്തെന്നാണ് പരാതി. അന്ന് അവിവാഹിതയായതിനാൽ പൊലീസിൽ പരാതി നൽകിയില്ല.

2018-ൽ പെൺകുട്ടി വിവാഹിതയായ ശേഷവും പ്രതി ഭീഷണിപ്പെടുത്തുകയും ശല്യപ്പെടുത്തുകയും ചെയ്തു. തുർന്ന് ഭർത്താവിൻറെ നിർദേശപ്രകാരം 2021 മാർച്ചിലാണ് പരാതി നൽകിയത്. ചാലക്കുടി മജിസ്ട്രേറ്റ് ഇരയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. എന്നാൽ പ്രതിയുടെ അറസ്റ്റ് ഇതുവരെ ഉണ്ടായില്ല.

പ്രതിയ്ക്കു വേണ്ടി മന്ത്രിതലത്തിൽ വരെ ഇടപെടലുണ്ടായെന്നും കേസെടുക്കാതിരിക്കാൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷയായിരുന്ന എം സി ജോസഫൈൻ ഇടപെട്ടുവെന്നും ഗുരുതരമായ ആരോപണങ്ങളും മയൂഖ തൃശ്ശൂരിലെത്തി നടത്തിയ വാർത്താസമ്മേളനത്തിൽ ഉന്നയിച്ചിരുന്നു.