ചാരായം പിടിക്കുന്നതിനിടയിൽ എക്‌സൈസ് ഗാർഡിനെ കുത്തുകയും ഉദ്യോഗസ്ഥരെ ആക്രിമിക്കുകയും ചെയ്ത സംഭവം; പ്രതികളെ വെറുതെ വിട്ടു
സ്വന്തം ലേഖകൻ
നെടുംകുന്നം: ചാരായം പിടിക്കുന്നതിനിടയിൽ എക്സൈസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതികളെ വെറുതെ വിട്ടു.
2004 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം.നെടുംകുന്നം പ്രദേശത്ത് വ്യാജ വാറ്റ് നടത്തിയ കാടൻ ബാബു എന്ന് വിളിക്കുന്ന ബാബു, ചാക്കോ എന്നിവരെ എക്സൈസ് സംഘം പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ ബിജു എന്ന എക്സൈസ് ഗാർഡിനെ കുത്തി കൊല്ലാൻ ശ്രമിക്കുകയും, മറ്റ് ഉദ്യോഗസ്ഥരെ ആക്രിമിക്കുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതികളിൽ നിന്ന് ഏഴ് ലിറ്റർ ചാരായവും, കോടയും, കുപ്പിയും, ഗ്ലാസും, കുത്താൻ ഉപയോഗിച്ച് കത്തിയും എക്സൈസ് പിടികൂടിയിരുന്നു. ചക്കോയെ സ്ഥലത്തും, രക്ഷപെട്ട ബാബുവിനെ പിന്നീടുമാണ് അറസ്റ്റ് ചെയ്തത്.
കോട്ടയം അഡീഷണൽ സെഷൻസ് ഫോർ കോടതി ജഡ്ജി എൽസമ്മ ജോസഫ് ആണ് പ്രതികളെ വെറുതെ വിടാൻ ഉത്തരവിട്ടത്.
പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ വിവേക് മാത്യു വർക്കി, അജീഷ് പി നായർ എന്നിവർ ഹാജരായി.