രാഷ്ട്രങ്ങളുടെ സാമ്പത്തിക വികസനത്തിൽ അവിഭാജ്യ പങ്ക് വഹിക്കുന്ന മേഖലകളാണ് ബിസിനസ്സ് , കോർപ്പറേറ്റ് മേഖലകൾ.
ഇന്ന് തൊഴിലവസരങ്ങൾ ഏറ്റവും കൂടുതൽ വർദ്ധിച്ചു കൊണ്ടിരിക്കുന്നതും ഈ മേഖലകളിലാണ്. അതിനാൽ തന്നെ ഈ മേഖലയിലേക്കുള്ള പഠനവും ഏറ്റവും മികച്ചതായിരിക്കണം.
കോമ്പറ്റിറ്റീവ് ആയ കോർപ്പറേറ്റ് ലോകത്ത്, ഓരോ ദിവസവും പുതിയ ബിസിനസുകൾ വളർന്നുവരുന്ന ഈ കാലത്ത് ഇവയുടെ പ്രവർത്തനങ്ങൾ കൃത്യമായി നിയന്ത്രിക്കാനും വളർച്ചക്ക് വഴിയൊരുക്കാനും ബിസിനസ്സ് അഡ്മിനിസ്ട്രേറ്റർമാരെ പോലെ പരിചയസമ്പത്തുള്ള പ്രൊഫഷണലുകൾ വളരെയധികം ആവശ്യമാണ്. പക്ഷേ, ഈ മേഖലയ്ക്ക് ആവശ്യമായ സ്‌കില്ലുകൾ ഉള്ള പ്രൊഫഷണലുകൾ നമ്മുടെ നാട്ടിൽ കുറവാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിനുള്ള പ്രധാന കാരണം, പലരും ബിരുദത്തിന് ശേഷം തിരഞ്ഞെടുക്കുന്ന കാലപ്പഴക്കം വന്ന സിലബസുള്ള ട്രഡീഷണൽ MBA കോഴ്‌സുകളാണ്.
പരിമിതമായ വിഷയങ്ങളെ കേന്ദ്രീകരിച്ചുള്ള പഠന രീതികൾ വിദ്യാർത്ഥികളെ ആധുനിക കോർപ്പറേറ്റ് മേഖലയുടെ ആവശ്യകതകൾക്ക് തയ്യാറാക്കുന്നില്ല.
ഇതിനാൽ, മികച്ച വിദ്യാഭ്യാസവും ആഗോള അംഗീകാരമുള്ള സർട്ടിഫിക്കേഷനും തേടി വിദ്യാർത്ഥികൾ ലക്ഷങ്ങൾ ചെലവിട്ട് വിദേശത്തേക്ക് പോകുകയാണ്. എന്നാൽ പിന്നീട് അതു പലർക്കും സാമ്പത്തിക ഭാരം ആയിത്തീരുന്നു.
ഈ സാഹചര്യത്തിന് ബദലായി, ബിരുദ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് വിദേശത്ത് പോകാതെ തന്നെ നൂതന ബിസിനസ് അഡ്മിനിസ്ട്രേഷൻ കോഴ്സ്, ഇന്ത്യയിൽ നിന്നും പഠിക്കാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് ഇപ്പോൾ ഐബിസ് ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷണൽ ഇൻസ്റ്റിട്യൂഷൻസ്. മാനേജ്മെൻ്റ് രംഗത്ത് മികച്ച തൊഴിൽ സാദ്ധ്യതകൾ തുറക്കുന്ന 16 മാസത്തെ പിജി ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ABA) പ്രോഗ്രാം, അമേരിക്കൻ അക്രേഡിറ്റേഷൻ ബോഡിയായ IACET അംഗീകാരം നേടിയ ഇന്ത്യയിലെ ഏക വിദ്യാഭ്യാസ സ്ഥാപനമായ ഐബിസ് ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷണൽ ഇൻസ്റ്റിട്യൂഷനാണ് കൊണ്ടുവന്നിട്ടുള്ളത്.
പരമ്പരാഗത മാനേജ്മെൻ്റ് സ്പെഷ്യലൈസേഷനുകൾ ആയ എച്ച്.ആർ, ഓപ്പറേഷൻസ്, സെയിൽസ് & മാർക്കറ്റിംഗ്, ഫിനാൻഷ്യൽ മാനേജ്മെൻ്റ് & അക്കൗണ്ടിംഗ്, എന്നിവയ്ക്ക് പുറമെ, ലീഡർഷിപ്പ് മാനേജ്മെൻ്റ്, ന്യൂറോ ഡിജിറ്റൽ മാർക്കറ്റിംഗ്, ബാങ്കിംഗ് തുടങ്ങിയ ഏഴോളം ഏറ്റവും പുതിയ മാനേജ്മെൻ്റ് മേഖലകളെ കുറിച്ചുള്ള വിശദമായ പഠനവും, ഓരോ വിദ്യാർത്ഥികൾക്കും പ്രായോഗിക പരിശീലനം നൽകുന്നതിന് 2 മാസത്തെ പ്രോജക്റ്റും കോഴ്സിൻ്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ ആദ്യമായി ന്യൂറോ ഡിജിറ്റൽ മാർക്കറ്റിംഗ് ലാബ് ഉൾപ്പെടുത്തിയ ബിസിനസ് അഡ്മിനിസ്ട്രേഷൻ കോഴ്‌സ് അവതരിപ്പിക്കുന്നത് ഐബിസാണ്. ഈ കോഴ്‌സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര അംഗീകാരമുള്ള സർട്ടിഫിക്കേഷൻ ലഭിക്കുന്നതോടൊപ്പം ഇന്ത്യയിലും വിദേശത്തുമുള്ള മാനേജ്മെൻ്റ് മേഖലയിലെ മികച്ച ജോലികളിലേക്ക് പ്രേവേശിക്കാൻ കഴിയും.
ഐബിസിൻ്റെ ഏറ്റവും പുതിയ കൊച്ചി ക്യാമ്പസിലാണ് ഇപ്പോൾ Advanced ബിസിനസ് അഡ്മിനിസ്ട്രേഷൻ കോഴ്സ് വിദ്യാർത്ഥികൾക്ക് ലഭ്യമാകുക. എട്ടോളം ദേശിയ-അന്തർദേശിയ പുരസ്‌കാരങ്ങൾ നേടിയ ഐബിസ് ലോകമെമ്പാടും ഉയർന്ന തൊഴിൽ അവസരങ്ങൾ ഉള്ള പതിനെട്ടിലധികം കോഴ്സുകൾ വിദ്യാർത്ഥികൾക്ക് നൽകുന്നു. കേരളത്തിൽ തൃശ്ശൂർ, കോഴിക്കോട്, കൊച്ചി, കോട്ടയം, പെരിന്തൽമണ്ണ, തിരുവനന്തപുരം എന്നിവിടങ്ങളിലും കേരളത്തിന് പുറമെ ഡൽഹി, തമിഴ്‌നാടും അത്യാധുനിക സൗകര്യങ്ങളുള്ള ക്യാമ്പസുകള്‍ ഐബിസിനുണ്ട്.
ഈ കുറഞ്ഞ കാലയളവിൽ നിരവധി ദേശീയ-അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ സ്ഥാപനം കൂടിയാണ് ഐബിസ്. കേന്ദ്ര സർക്കാരിൻ്റെ സ്കിൽ ഡെവലപ്മെൻ്റ് മിഷൻ പുരസ്ക്കാരം, ഗ്ലോബല്‍ എക്സലന്‍സ് അവാര്‍ഡ്, ടൈം ബിസിനസ് പുരസ്‌കാരമായ ഐകോണിക് ഗ്ലോബല്‍ എഡ്യൂക്കേഷന്‍ പ്രൊവൈഡര്‍ അവാര്‍ഡ്, സ്റ്റേറ്റ് ഓഫ് ദി ആര്‍ട്ട് എഡ്യൂക്കേഷന്‍ പ്രൊവൈഡര്‍ പുരസ്‌കാരങ്ങൾ ഇതിനകം ഐബിസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിട്യൂഷൻസിന് ലഭിച്ചിട്ടുണ്ട്.
2025 ജൂൺ മാസത്തിൽ ആരംഭിക്കുന്ന കോഴ്‌സിൻ്റെ ആദ്യത്തെ ബാച്ചിൽ മൊത്തം 40 സീറ്റുകളാണ് ഉണ്ടാകുക. ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. അടുത്ത ബാച്ചിലേക്കുള്ള അപേക്ഷകൾ ഇപ്പോൾ സ്വീകരിക്കുന്നതായി അധികൃതർ അറിയിച്ചു. കോഴ്സിനെ കുറിച്ച് കൂടുതൽ അറിയുവാനും അപേക്ഷകൾ സമർപ്പിക്കുവാനും https://ibisacademy.in/ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക: +91 9645433331.